ഒഡീഷ മുന്‍മുഖ്യമന്ത്രി ജെ.ബി പട്‌നായിക് അന്തരിച്ചു

ഗുവാഹട്ടി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മൂന്നു തവണ ഒഡീഷ മുഖ്യമന്ത്രിയുമായിരുന്ന ജെ.ബി പട്‌നായിക് (ജാനകി ബല്ലഭ് പട്‌നായിക്) അന്തരിച്ചു. 89 വയസ്സായിരുന്നു. മുന്‍ അസം ഗവര്‍ണറുമാണ്. തിരുപ്പതിയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം. രാഷ്ട്രീയ സംസ്‌കൃത സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് പട്‌നായിക് തിരുപ്പതിയില്‍ എത്തിയത്. നെഞ്ചു വേദനയെ തുടര്‍ന്ന് ഇന്നലെ രാത്രി തിരുപ്പതിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം വൈകാതെ ഭുവനേശ്വറിലേക്ക് കൊണ്ടുപോകും. സംസ്‌കാര ചടങ്ങുകള്‍ പുരിയില്‍ നടക്കും. ജയന്തി പട്‌നായിക്കാണ് ഭാര്യ. പൃഥ്വി ബല്ലഭ് പട്‌നായിക്, സുദാത്ത പട്‌നായിക്ക്, സുപ്രിയ പട്‌നായിക്ക് എന്നിവരാണ് മക്കള്‍.