മനുഷ്യാവകാശങ്ങള്‍ ഇനി ചിമ്പാന്‍സിക്കും

ന്യുയോര്‍ക്ക്‌: ചിമ്പാന്‍സി കുരങ്ങിനും മനുഷ്യന്റെ അതേ അവകാശങ്ങള്‍ അനുവദിക്കുന്നു. മനുഷ്യര്‍ക്കുളള അവകാശങ്ങള്‍ ചിമ്പാന്‍സിക്കും ബാധകമാണെന്ന്‌ ഏപ്രില്‍ 20 തിങ്കളാഴ്‌ച ന്യുയോര്‍ക്ക്‌ യുഎസ്‌ കോര്‍ട്ട്‌ ജഡ്‌ജി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. അമേരിക്കയില്‍ ആദ്യമായാണ്‌ ഒരു യുഎസ്‌ കോടതി ഇത്തരത്തിലുളള വിധിന്യായം പുറപ്പെടുവിക്കുന്നത്‌. നിയമപരമായി ഷൊ കോസ്‌ നോട്ടീസോ, ഹേബിയസ്‌ കോര്‍പസ്‌ ഹര്‍ജിയോ കോടതിയില്‍ ഫയല്‍ ചെയ്യുന്നതിന്‌ വ്യക്‌തികള്‍ക്ക്‌ അനുവദിച്ചിരുന്ന സ്വാതന്ത്ര്യം ഇനി ചിമ്പാന്‍സിക്കും ലഭിക്കും. ബയോ മെഡിക്കല്‍ റിസേര്‍ച്ചിനായി രണ്ട്‌ ചിമ്പാന്‍സികളെ ഉപയോഗിച്ചിരുന്നു. സ്‌റ്റോണി ബ്രൂക്ക്‌ യൂണിവേഴ്സിറ്റിക്കെതിരെ നോണ്‍ ഹൂമന്‍ റൈറ്റ്‌സ്‌ പ്രോജക്‌ട്‌ ഫയല്‍ ചെയ്‌ത കേസിലാണ്‌ കോടതി സുപ്രധാന ഉത്തരവിട്ടത്‌.chimp

മനുഷ്യനോട്‌ സാമ്യമുളള ചിമ്പാന്‍സിക്ക്‌, മനുഷ്യര്‍ക്ക്‌ ലഭിക്കുന്ന അവകാശങ്ങള്‍ക്ക്‌ അര്‍ഹതയുണ്ടെന്ന്‌ പല തവണ കോടതിയില്‍ വാദിച്ചുവെങ്കിലും തിങ്കളാഴ്‌ചയാണ്‌ ഇവരുടെ വാദഗതി താല്‍ക്കാലികമായി കോടതി അംഗീകരിച്ചതെന്ന്‌ സംഘടനയുടെ വക്‌താവ്‌ സ്‌റ്റീവ്‌ വൈസ്‌ പറഞ്ഞു.

Loading...

അമേരിക്കയില്‍ ഇത്തരത്തിലുളള വിധി ആദ്യമാണെങ്കിലും അര്‍ജന്റീന ബ്യൂണസ്‌ അയേഴ്സിലെ മൃഗശാലയ്ക്കെതിരെ ഇതിനു സമാനമായ ഒരു വിധി കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. അഞ്ച്‌ ഹെപറ്റൈറ്റസ്‌ വൈറസ്‌ കണ്ടുവരുന്ന ഒരു മൃഗം ചിമ്പാന്‍സി മാത്രമാണെന്നുളളത്‌ മനുഷ്യനോട്‌ ഈ മൃഗങ്ങള്‍ കൂടുതല്‍ സമാനമാകുന്നു. ചിമ്പാന്‍സിയെ ഉപയോഗിച്ച്‌ അമേരിക്കയില്‍ ധാരാളം ബയോമെഡിക്കല്‍ റിസേര്‍ച്ച്‌ നടന്നിരുന്നു.