കബഡി ദേശീയതാരത്തെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു

മുസാഫര്‍നഗര്‍: കബഡി ദേശീയതാരത്തെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു. ബീഹാറില്‍ നിന്നുള്ള ദേശീയ താരം മുന്നിയാണ്‌ തന്റെ കാമുകനെതിരെ പരാതിയുമായി രംഗത്ത്‌. വിവാഹവാഗ്‌ദാനം നല്‍കി വര്‍ഷങ്ങളോളം കാമുകന്‍ മുകേഷ്‌ സിങ്‌ പ്രഭാകര്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചതായാണ് ഇവരുടെ പരാതി. താന്‍ ദളിത്‌ സമുദായാംഗമാണെന്ന കാരണത്താലാണ് ഇയാള്‍ വിവാഹത്തില്‍ നിന്ന്‌ പിന്‍മാറിയെന്നും പരാതിയില്‍ പറയുന്നു. മൂന്ന്‌ തവണ ഗര്‍ഭിണിയായപ്പോളെല്ലാം മുകേഷ്‌ സിങ്‌ ഗര്‍ഭഛിദ്രം ചെയ്യിക്കുകയായിരുന്നു. പിന്നീട്‌ വിവാഹം ചെയ്യാനാകില്ലെന്ന്‌ പറഞ്ഞ്‌ മുകേഷ്‌ ഒഴിഞ്ഞുമാറിയതായും മുന്നി പറഞ്ഞു. വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ മുകേഷ്‌ സിങിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ്‌ മുന്നി. ന്യൂനപക്ഷ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്‌.