മണിയുടെ മരണത്തിൽ നുണപരിശോധന നടത്തിയതിൽ ജനം സംശയിക്കുന്നവരേ ഒഴിവാക്കി

തൃശൂര്‍: കലാഭവൻ മണിയുടെ മരണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട നുണപരിശോധനക്കെതിരേ ആക്ഷേപം. മരണത്തിൽ കാര്യമായ പങ്കുണ്ടെന്ന് കരുതാത്ത ഏതാനും ആളുകളെ മാത്രമാണ്‌ നുണ പരിശോധനക്ക് വിധേയമാക്കിയത്. മണിയുടെ കുടുംബവും, ജനങ്ങളും പരിസരവാസികളും സംശയിക്കുന്ന 2 സിനിമാ താരങ്ങളേയും മണിയേ ചികിൽസിച്ച ഡോക്ടറേയും ഒഴിവാക്കിയതിലൂടെ കേസ് തെളിയാതിരിക്കാനാണ്‌ കൂടുതൽ സാധ്യത. മണിയുടെ മരനവുമായി ബന്ധപ്പെട്ട് ഏറ്റവും അധികം വിമർശിക്കപെട്ടതും, ജനങ്ങൾ ചർച്ച ചെയ്തതുമായ പേരുകളാണ്‌ ഒഴിവാക്കപ്പെട്ടത്. സർക്കാരിലും, മറ്റും സ്വാധീനം ചെലുത്തി ചില സിനിമാ താരങ്ങളെ നുണപരിശോധനയിൽനിന്നും ഒഴിവാക്കിയതായും പറയുന്നു. ഇവരേ ഒഴിവാക്കി കിട്ടാൻ മലയാള സിനിമാ ലോകത്തേ ശക്തമായ ഇടടൽ നടന്നിട്ടുണ്ട്. ജീവിച്ചിരുന്നപ്പോൾ ജാതിയുടേയും, മറ്റും പേരിൽ സിനിമയി അവഗനന നേരിട്ട മണിക്ക് മരിച്ച ശേഷവും സിനിമാ മേഖലയിൽനിന്നും അനീതികൾ വരികയാണ്‌.

മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍, സഹായികളും സുഹൃത്തുക്കളുമായ മുരുകന്‍, അരുണ്‍, വിപിന്‍, അനീഷ്‌ എന്നിവരെയാണ്‌ തിരുവനന്തപുരത്തെ ഫോറന്‍സിക്‌ സയന്‍സ്‌ ലാബില്‍ പരിശോധനയ്‌ക്കു വിധേയരാക്കിയത്‌. എന്നാല്‍ അന്നേദിവസം അവിടെയെത്തിയ ചിലരെക്കൂടി നുണ പരിശോധനയ്‌ക്ക്‌ വിധേയമാക്കാത്തതാണ്‌ സംശയത്തിനിടയാക്കിയത്‌. മാര്‍ച്ച്‌ ആറിനാണ്‌ കലാഭവന്‍ മണി കൊച്ചി അമൃത ആശുപത്രിയില്‍ മരിച്ചത്‌. തുടര്‍ന്ന്‌ വ്യത്യസ്‌ത ലാബുകളില്‍ ആന്തരികാവയവങ്ങളുടെ പരിശോധന നടത്തിയപ്പോള്‍ ഫലങ്ങളില്‍ വ്യത്യാസം കണ്ടത്‌ വിവാദമായിരുന്നു.

Loading...