കഴക്കൂട്ടം എന്ന പേരിനു പുതിയ അര്‍ഥതലങ്ങള്‍ സമ്മാനിച്ചുകൊണ്ട് കേരളത്തിന്റെ ചുവന്ന തെരുവായി കഴക്കൂട്ടം! തിരുവനന്തപുരത്തെ ഐടി മേഖല കേന്ദ്രീകരിച്ച് പെണ്‍വാണിഭസംഘങ്ങള്‍ സജീവം; സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കം, പോലീസിന്റെ പിടിവീഴാന്‍ കാരണമായി

കഴക്കൂട്ടം: ഐടി നഗരമായ കഴക്കൂട്ടം കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ് പ്രവര്‍ത്തനം സജീവമാകുന്നു. ഓണ്‍ലൈന്‍ വഴി പുതിയ വശീകരണ തന്ത്രങ്ങളുമായി വിവിധ സംഘങ്ങള്‍ കഴക്കൂട്ടത്ത് കേന്ദ്രീകരിച്ചിരിക്കുകയാണെന്ന വിവരമാണ് കഴിഞ്ഞ ആഴ്ച നടന്ന അറസ്റ്റോടെ പുറംലോകമറിഞ്ഞത്. വാടക വീടെടുത്ത് പെണ്‍വാണിഭം നടത്തിവന്ന സംഘമാണ് കഴിഞ്ഞ ആഴ്ച നടന്ന റെയ്ഡില്‍ അറസ്റ്റിലായത്. മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാ ണ് അണിയറ രഹസ്യങ്ങള്‍ പുറംലോകമറിഞ്ഞത്. കഴിഞ്ഞദിവസം പിടിയിലായ സംഘത്തെ മറ്റൊരു സംഘം ഒറ്റുകൊടുത്തതാണെന്നും പറയപ്പെടുന്നു.

Loading...

ഒരുകാലത്ത് ഗുണ്ടാസംഘങ്ങളുടെ സ്ഥലമെന്ന നാണക്കേട് പേറിയവരാണ് കഴക്കൂട്ടം നിവാസികള്‍. അനുദിന വികസനങ്ങളും പദ്ധതികളും വന്നണയുന്ന കഴക്കൂട്ടത്തെ ചൂഷണം ചെയ്യാന്‍ വട്ടമിടുന്ന മാഫിയകളില്‍ ഒന്നുമാത്രമാണ് നിലവില്‍ തകൃതിയാകുന്ന പെണ്‍വാണിഭം. നിലവില്‍ വാടകവീടുകളില്‍ മാത്രമാണ് റെയ്ഡ് നടന്നിട്ടുള്ളത്. ടെക്‌നോപാര്‍ക്കില്‍ നിന്നും ഒരുവിളിപ്പാടകലെ കുമിഴിക്കരയിലെ വാടകവീട്ടിലാണ് പെണ്‍വാണിഭം പോലീസ് കണ്ടെത്തിയത്. സെന്റ് ആന്‍ഡ്രൂസിലാണെങ്കില്‍ ഒരു സ്വകാര്യ സ്‌കൂളിന് സമീപവും. ഈ കേന്ദ്രങ്ങളില്‍വച്ച് പോലീസ് പിടിയിലായ പുരുഷന്മാരെല്ലാം യുവാക്കളാണ്.

ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് വാണിഭകേന്ദ്രങ്ങള്‍ സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. തുടര്‍ന്ന് സ്വകാര്യ സൈറ്റുകളില്‍ മൊബൈല്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിച്ച് ആവശ്യക്കാരെ തേടുന്നതാണ് രീതി. കഴക്കൂട്ടത്ത് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 13 അംഗ സംഘത്തെ പോ ലീസ് പിടികൂടിയതോടെ സൈറ്റുകളില്‍ നിന്ന് ഫോണ്‍ നമ്പറുകള്‍ അപ്രത്യക്ഷമാകുന്നുണ്ട്. പിടിയിലായവരില്‍ നിന്ന് പിടിച്ചെടുത്ത 22 ഓളം ഫോണുകളുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ഇവരുമായി ബന്ധപ്പെട്ടതായി പറയപ്പെടുന്നവരുടെ ഫോണ്‍ നെറ്റ്‌വര്‍ക്കുകളെല്ലാം ഇപ്പോ ള്‍ നിശ്ചലമാണ്. വാണിഭ കേന്ദ്രങ്ങളില്‍ നിന്ന് റെയ് ഡില്‍ പിടിച്ചെടുത്ത സ്ത്രീകളുടെ പക്കല്‍ നിന്നും കണ്ടെടുത്ത ഫോണുകളിലേക്ക് ഇടവേളയില്ലാതെയാണ് ആവശ്യക്കാര്‍ വിളിച്ചുകൊണ്ടിരിക്കുന്നതെന്ന് പോലീസ് പറയുന്നു. ഇതില്‍ ഏറിയവരും വിദ്യാര്‍ഥികളും ടെക്‌നോപാര്‍ക്ക് ജീവനക്കാരുമാണെന്നതാ ണ് പോലീസിന് ലഭിച്ച വിവരം. വീട്ടുജോലിക്ക് ആളെ തിരയുന്ന ചില ഏജന്‍സികളും ഓണ്‍ലൈന്‍ സൈറ്റുകളും കഴക്കൂട്ടത്തെ പെണ്‍വാണിഭത്തിന് നേരിട്ട് സഹായം ചെയ്യുന്നവരാണ്.