ജോര്‍ജിനെ മൂക്കുകയറിടാന്‍ കേരള കോണ്‍ഗ്രസ്സില്‍ നീക്കം. ഉടന്‍ നടപടി.

കോട്ടയം: ജോര്‍ജിനെ മൂക്കുകയറിടാന്‍ കേരള കോണ്‍ഗ്രസ്സില്‍ നീക്കം. കേരള കോണ്‍ഗ്രസ് (എം) നേതാവും ധനമന്ത്രിയുമായ കെഎം മാണിക്കെതിരെ പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനായ പിസി ജോര്‍ജ് യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള നടപടി ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന.

പതിനേഴാം തിയതി നടക്കുന്ന ഉന്നതാധികാരസമിതിയോഗത്തില്‍ ജോര്‍ജ് പങ്കെടുക്കാതിരിക്കാനാണ് അടിയന്തരമായി മാണിയും സംഘവും ജോര്‍ജിനെ പൂട്ടാന്‍ ഒരുങ്ങുന്നത്. എന്നാല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കിയാലും എംഎല്‍എ ആയതിനാല്‍ ഉന്നതാധികാരസമിതിയില്‍ പങ്കെടുക്കാന്‍ കഴിയുമെന്നതാണ് ജോര്‍ജിനെ തുണയ്ക്കുന്നത്. ഈ സാങ്കേതികത്വം ഒഴിവാക്കാനാണു ശ്രമം അണിയറയില്‍ നടക്കുകയാണ്. പാര്‍ട്ടി അംഗത്വത്തില്‍ മാത്രം ഒതുക്കിനിര്‍ത്താനാണു കേരള കോണ്‍ഗ്രസ് (എം) ഉദ്ദേശിക്കുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പിലും മറ്റും ജോര്‍ജ് പാര്‍ട്ടി വിപ്പ് ലംഘിച്ചാല്‍ നിയമസഭാ അംഗത്വം നഷ്ടമാവും.

Loading...

അതേസമയം സെക്യുലര്‍ രൂപീകരണത്തില്‍ പങ്കെടുത്ത 13 പേരെ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് 13 പേരെ പാര്‍ട്ടി പുറത്താക്കിയിരുന്നു. ജോര്‍ജിനെയും സെക്യുലറിനെയും പിന്തുണയ്ക്കുന്ന കൂടുതല്‍ പേര്‍ക്കെതിരെ വരും ദിവസങ്ങളില്‍ നടപടിയെടുക്കും എന്നുമാണ് റിപ്പോര്‍ട്ട്.