തട്ടിക്കൊണ്ടു പോകാൻ ശ്രമം; അക്രമികളുടെ കൈ കടിച്ചു മുറിച്ച് 11കാരൻ രക്ഷപ്പെട്ടു

ഗാസിയാബാദ്: 11വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചവരുടെ കൈ കടിച്ചു മുറിച്ച് കുട്ടി രക്ഷപ്പെട്ടു. ഗാസിയാബാദിലെ മുറാദ്‌നഗറിലാണ് സംഭവം. ആരവ് രതി എ കുട്ടിയാണ് തന്നെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചവരുടെ കയ്യിൽ കടിച്ച ശേഷം ധീരമായി രക്ഷപെട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നത്.

സൈക്കിളിൽ പോകുന്നതിനിടെയാണ് ആരവിനെ വാനിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. നാല് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സൈക്കിളിന് മുന്നിൽ വാൻ കുറുകെ നിർത്തിയ ശേഷം ആരവിനെ വാനിലേക്ക് ബലമായി കയറ്റാൻ ശ്രമിക്കുകയായിരുന്നു. ആരവിനെ വിവസ്ത്രനാക്കിയ ശേഷം വസ്ത്രങ്ങൾ റോഡിലേക്ക് വലിച്ചെറിയാനായി വണ്ടി നിർത്തി. കൂടെ ഉള്ള ആളുടെ പിടി അയഞ്ഞപ്പോൾ കയ്യിൽ കടിച്ച ശേഷം കുട്ടി ഇറങ്ങി ഓടുകയായിരുന്നു.

Loading...

സംഭവത്തിൽ ആരവിന്റെ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. അതേസമയം വണ്ടിയിൽ ഉണ്ടായിരുന്നവരുടെ കയ്യിൽ കത്തിയും ചില്ലു കഷണങ്ങളും ഉണ്ടായിരുതായി കുട്ടി പറഞ്ഞു. മകനെ ആപത്തൊന്നുമില്ലാതെ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് മാതാപിതാക്കൾ.