തൊട്ടാല്‍ പീഡനമാകും: മാര്‍ക്സിസ്റ്റ് വനിതാ എംഎല്‍എമാരെ പരിഹസിച്ചുകൊണ്ട് മാണിയും

കോട്ടയം: നിയമസഭയില്‍ കയ്യേറ്റം നടത്തിയെന്ന ആരോപണത്തില്‍ വനിതാ എംഎല്‍എമാര്‍ക്ക്‌ നേരെ പരിഹസിച്ച്‌ ധനമന്ത്രി കെ എം മാണിയും രംഗത്ത്. മാര്‍ക്സിസ്റ്റ് വനിതാ എംഎല്‍എമാര്‍ക്ക്‌ ഒരിത്‌ ഉണ്ടെന്നും അവരെ തൊട്ടാല്‍ തന്നെ പീഡനമാകുമെന്നും മാണി പറഞ്ഞു. പാലായില്‍ പൗരസമിതി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മാണി.

കോഴിക്കോട്‌ ഡിസിസി നേതാവ്‌ കെ സി അബുവിനും എംഎ വാഹിദിനും പിന്നാലെയാണ്‌ കെ എം മാണിയും വിവാദ പരാമര്‍ശം നടത്തിയത്‌. ഷിബു ബേബിജോണ്‍ തടഞ്ഞത്‌ ബിജിമോള്‍ ആസ്വദിക്കുകയായിരുന്നു എന്നും ജമീലാ പ്രകാശം ശിവദാസന്‍ നായര്‍ക്ക്‌ പകരം കരിമ്പുപോലെ ശരീരമുള്ള പി.കെ ബഷീറിനെ കടിച്ചാല്‍ പോരായിരുന്നോ എന്നും അബു നടത്തിയ പ്രസ്‌താവന വിവാദമായിരുന്നു.

Loading...

അബുവിനോട്‌ മാപ്പ്‌ പറയാന്‍ കെപിസിസി പ്രസിഡന്റ്‌ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഇരുവരുടെയും പ്രസ്‌താവനയ്‌ക്കെതിരേ വിവിധ പാര്‍ട്ടികളുടെ വനിതാ പ്രവര്‍ത്തകരും രംഗത്ത്‌ വന്നിരുന്നു. ശിവദാസന്‍ നായരെ കടിച്ചതില്‍ ഖേദമില്ലെന്നും തന്നെ പിന്നില്‍ നിന്നും പിടിക്കുന്നത് ജനങ്ങള്‍ കണ്ടതാണ് വിഷമമെന്നും ജമീലാ പ്രകാശം ഇന്ന് പത്തനം തിട്ടയില്‍ പറഞ്ഞിരുന്നു. ബിജിമോള്‍ എംഎല്‍എയുടെ പരാതിയില്‍ ഷിബുബേബിജോണിനെതിരേ കേസെടുക്കാന്‍ നിയമോപദേശം ലഭിച്ചിട്ടുണ്ട്.