യൂറോപ്യന് ബാങ്ക് മാര്ക്കറ്റിലിറക്കുന്ന ബോണ്ടുകള് യൂറോയുടെ മൂല്യം ഇനിയും കുറക്കാന് കാരണമാക്കും

മസ്കത്ത്: കഴിഞ്ഞ ബുധനാഴ്ച ലഭിച്ച, റിയാലിന് 163.75 എന്ന മെച്ചപ്പെട്ട വിനിമയ നിരക്കിനുശേഷം രൂപ ശക്തിപ്രാപിച്ച് വെളളിയാഴ്ച റിയാലിന് 162.21 ആയി കുറഞ്ഞു. വരുംദിവസങ്ങളില് വിനിമയ നിരക്ക് കുറച്ചുകൂടി മെച്ചപ്പെടാമെങ്കിലും അടുത്ത മാസത്തോടെ റിയാലിന്െറ വിനിമയ നിരക്ക് കുറയാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധര് പറയുന്നു.

1,000 രൂപക്ക് ആറ് റിയാല് 165 ബൈസ എന്ന നിരക്കാണ് ഇന്നലെ വിനിമയ സ്ഥാപനങ്ങള് നല്കിയത്. ശനി, ഞായര് ദിവസങ്ങള് അവധിയായതിനാല് ഇതേ നിരക്കുതന്നെയാണ് വിനിമയ സ്ഥാപനങ്ങള് നല്കുക. എന്നാല്, അടുത്ത ആഴ്ച വിനിമയ നിരക്ക് കുറച്ചു കൂടി മെച്ചപ്പെടാന് സാധ്യതയുണ്ടെന്ന് അല്ജദീദ് എക്സ്ചേഞ്ച് ജനറല് മാനേജര് ബി. രാജന് പറഞ്ഞു. അടുത്ത മാസത്തോടെ ഇന്ത്യന് രൂപ കൂടുതല് ശക്തമാവാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

Loading...

eurobondsഅടുത്തിടെ നടന്ന അമേരിക്കന് സെന്ട്രല് ബാങ്ക് യോഗത്തില് ഫെഡറല് റിസര്വ് പലിശ നിരക്ക് വര്ധിപ്പിക്കുമെന്ന അഭ്യൂഹമുണ്ടായതാണ് ഡോളര് ഇന്ഡക്സ് വര്ധിക്കാന് കാരണമായത്.

പലിശ നിരക്ക് വര്ധിപ്പിക്കാന് അമേരിക്കന് സര്ക്കാര് തീരുമാനിച്ചെങ്കിലും എപ്പോള് നടപ്പാവുമെന്ന് പ്രഖ്യാപിച്ചിരുന്നില്ല. ഇതോടെ, ഡോളര് ശക്തമാവുകയും 100.330 എന്ന ഡോളര് ഇന്ഡക്സിലത്തെുകയും ചെയ്തു. ഇത് കഴിഞ്ഞ 12 വര്ഷത്തിനുള്ളിലെ ഏറ്റവും ഉയര്ന്ന നിരക്കായിരുന്നു. ഇതോടെ, യൂറോ അടക്കമുള്ള ലോകത്തിലെ എല്ലാ കറന്സികളുടെയും മൂല്യം ഇടിയുകയുമായിരുന്നു. യൂറോ ഡോളര് അനുപാതം 1.0462 എന്ന നിരക്കിലേക്ക് കൂപ്പുകുത്തിയത് യൂറോക്ക് വന് തിരിച്ചടിയായി. ചൈന അടക്കമുള്ള മിക്ക രാജ്യങ്ങളുടെയും കറന്സി ഇടിഞ്ഞെങ്കിലും ഇന്ത്യ, തായ്ലന്ഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടെ കറന്സികള് വലിയ കുഴപ്പമില്ലാതെ പിടിച്ചുനില്ക്കുകയായിരുന്നു. ഇന്ത്യന് രൂപയുടെ വിനിമയ നിരക്ക് ഉയരുന്നത് പിടിച്ചുനിര്ത്താന് ഇന്ത്യന് റിസര്വ് ബാങ്ക് രണ്ട് ബില്യന് ഡോളറാണ് മാര്ക്കറ്റിലിറക്കിയത്.

ഇതോടെയാണ് രൂപയുടെ വിനിമയ നിരക്ക് 163ല് താഴെയത്തെിയത്. എന്നാല്, പലിശ നിരക്ക് വര്ധിപ്പിക്കുന്ന സമയം അമേരിക്കന് അധികൃതര് പ്രഖ്യാപിക്കാതെവന്നതോടെ യൂറോ ഡോളര് നിരക്ക് 1.0805 ലേക്ക് ഉയരുകയും ഇന്ത്യയടക്കമുള്ള എല്ലാ രാജ്യങ്ങളുടെയും കറന്സിയുടെ മൂല്യം ഉയരുകയുമായിരുന്നു. രൂപയുടെ മൂല്യം ഉയരാനോ വല്ലാതെ താഴേക്ക് പോവാനോ റിസര്വ് ബാങ്ക് അനുവദിക്കില്ല. റിയാലിന്െറ വിനിമയ നിരക്ക് 160 രൂപയില് താഴെ പോവുന്നത് ഇന്ത്യയുടെ കയറ്റുമതി മേഖലയെ ബാധിക്കും. ഇത്തരം അവസ്ഥയില് റിസര്വ് ബാങ്ക് ഡോളറുകള് വാങ്ങിക്കൂട്ടും.
കഴിഞ്ഞ ഒരു മാസത്തിനുള്ളില് മാത്രം 15 ബില്യന് ഡോളറാണ് റിസര്വ് ബാങ്ക് വാങ്ങിക്കൂട്ടിയത്. അതിനാലാണ് ഓഹരിവിപണിയില് വന് കുതിപ്പുണ്ടായിട്ടും വിനിമയ നിരക്ക് 160 രൂപയില് താഴെ പോവാതിരുന്നത്.

റിസര്വ് ബാങ്കിന്െറ പക്കലുള്ള വന് ഡോളര് ശേഖരം രൂപയുടെ മൂല്യം കുറയുമ്പോള് മാര്ക്കറ്റിലിറക്കി രൂപയെ ശക്തമാക്കാനാണ് ഇവ ഉപയോഗിക്കുക. ഇന്ത്യന് കറന്സിയുടെ സ്ഥിരത ഉറപ്പുവരുത്താനാണ് റിസര്വ് ബാങ്ക് ഇങ്ങനെ ചെയ്യുന്നത്.

അമേരിക്കന് സെന്ട്രല് ബാങ്ക് പലിശ നിരക്ക് നിശ്ചയിക്കുന്നതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില് നിക്ഷേപിച്ച ഫോറിന് ഇന്സ്റ്റിറ്റ്യൂഷനല് ഇന്വെസ്റ്റ്മെന്ന് എന്ന പേരില് അറിയപ്പെടുന്ന വിദേശ നിക്ഷേപം അമേരിക്കയിലേക്ക് പറക്കും. അതോടെ, പല രാജ്യങ്ങളുടെയും വിദേശ നിക്ഷേപം കുറയും. ഇത് പല രാജ്യങ്ങളുടെയും കറന്സിയുടെ മൂല്യം കുറക്കാന് കാരണമാക്കും.

ഇന്ത്യയില് വന് ഡോളര് ശേഖരമുള്ളതിനാല് ഇന്ത്യന് രൂപയുടെ മൂല്യത്തെ പെട്ടെന്ന് ബാധിക്കാന് സാധ്യതയില്ളെന്ന് കരുതുന്നു. അതിനാല്, രൂപയുടെ വിനിമയ നിരക്ക് പെട്ടെന്നൊന്നും ഇനി ഉയരാന് സാധ്യതയില്ല.

എന്നാല്, യൂറോപ്യന് രാജ്യങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും കയറ്റുമതി വര്ധിപ്പിക്കാനും ബോണ്ടുകള് വാങ്ങി ഒരു ട്രില്യന് യൂറോയാണ് യൂറോപ്യന് ബാങ്ക് മാര്ക്കറ്റിലിറക്കുന്നത്.ഇത് യൂറോയുടെ മൂല്യം ഇനിയും കുറക്കാന് കാരണമാക്കും. ഇന്ത്യന് രൂപയുടെ മൂല്യത്തെയും ഇത് ബാധിക്കും. ഇതൊക്കെ കണക്കിലെടുത്ത് ഏറെ കരുതലോടെയാണ് ഇന്ത്യന് റിസര്വ് ബാങ്ക് മുന്നോട്ടുനീങ്ങുന്നത്.