ആര്‍എസ്എസിനെ സംരക്ഷിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

കണ്ണൂര്‍. ആര്‍എസ്എസിനെ സംരക്ഷിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആര്‍എസ്എസ് ശാഖകള്‍ സിപിഎം തകര്‍ക്കുവാന്‍ ശ്രമിച്ചപ്പോള്‍ അത് തടുക്കുവാന്‍ ആളെ വിട്ടുനല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എംവി രാഘവന്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എടക്കാട്, തോട്ടട, കിഴുന്ന എന്നി പ്രദേശങ്ങളിലെ ശാഖകളെയാണ് സംരക്ഷിച്ചതെന്നും കെ സുധാകരന്‍ അവകാശപ്പെടുന്നു.

ആര്‍എസ്എസ് ആഭിമുഖ്യമില്ല എന്നാല്‍ മൗലികാവകാശങ്ങള്‍ തകരാതിരിക്കാന്‍ വേണ്ടി ജനാധിപത്യ വിശാസിയെന്ന നിലയിലാണ് അപ്രകാരം ചെയ്തത്. എന്നാല്‍ ആര്‍എസ്എസ് രാഷ്ട്രീയവുമായി ഒരു കാലത്തും ബന്ധപ്പെട്ടിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി അദ്ദേഹം പിന്നീട് പറഞ്ഞു. എത് പാര്‍ട്ടി ആണെങ്കിലും പ്രവര്‍ത്തുക്കുവാന്‍ അവസരം നഷ്ടമായാല്‍ ഇടപെടുമെന്നും വേണ്ടിവന്നാല്‍ സിപിഎമ്മിനും സംരക്ഷണം നല്‍കുമെന്നും കെ സുധാകരന്‍ പറഞ്ഞു.

Loading...