എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എംഎല്‍എമാര്‍- കെടി ജലീല്‍

തിരുവനന്തപുരം. സിപിഐയുടെ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ എംഎല്‍എമാരായ ജലിലിനെതിരെയും അന്‍വറിനെതിരെയും വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ സിപിഐക്കെതിരെ വിമര്‍ശനവുമായി കെടി ജലീല്‍. എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എംഎല്‍എമാര്‍. സോഷ്യല്‍മീഡിയിയിലൂടെയാണ് കെടി ജലീല്‍ സിപിഐക്കെതിരെ രംഗത്തെത്തിയത്. കടുത്ത വിമര്‍ശനമാണ് അദ്ദേഹം സിപിഐക്കെതിരെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിക്കുന്നത്.

മാധ്യമങ്ങളും വലതുപക്ഷവും നിശ്ചയിക്കുന്ന അജണ്ടകള്‍ക്ക് ചൂട്ട് പിടിക്കുന്നവര്‍ ദുര്‍ബലപ്പെടുത്തുന്നത് ഏത് ഭാഗത്തെയാണെന്ന് ആലോചിക്കണമെന്നും. കേരളത്തിലെ യഥാര്‍ത്ഥ മതനിരപേക്ഷ മനസ്സുകള്‍ ആന കുത്തിയാലും നില്‍ക്കുന്നിടത്ത് നിന്ന് ഒരിഞ്ചു പോലും അനങ്ങില്ല. അനങ്ങുന്നുണ്ടെങ്കില്‍ അവരുടെ അസുഖം വേറെയാണ്. അതിനുള്ള ചികിത്സ വേറെതന്നെ അവര്‍ക്ക് നല്‍കണമെന്ന് കെടി ജലീല്‍ പറയുന്നു.

Loading...

അതേസമയം പിവി അന്‍വറിനെതിരെയും കെടി ജലീലിനെതിരെയും കടുത്ത വിമര്‍ശനമാണ് സിപിഐ ഉന്നയിക്കുന്നത്. ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ ഇടത് മുന്നണിയുടെ ഐക്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് സിപിഐ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. ജലീല്‍ അടുത്തകാലത്തായി ഉയര്‍ത്തിയ വിവാദ പ്രസ്താവനകള്‍ ഇടത് മതനിരപേക്ഷ മനസ്സുകളെ അകറ്റാന്‍ കാരണമായെന്നും സിപിഐ കുറ്റപ്പെടുത്തുന്നു.