കുവൈത്ത് സിറ്റി: കുടുംബാംഗങ്ങളെ കുവൈത്തിൽ കൊണ്ടു വരുന്നതിന് പ്രവാസികൾ ഇനി വൻതുക നൽകേണ്ടിവരും. കുടുംബ വീസയിൽ കുവൈത്തിൽ എത്തിക്കുന്ന മാതാവിനും പിതാവിനും ഇഖാമ അടിക്കുന്നതിന് 300 ദിനാർ വീതം നൽകേണ്ടിവരും. ഭാര്യയുടെ ഇഖാമയ്ക്ക് 200ഉം കുട്ടികൾക്ക് 150 ദിനാർ നൽകേണ്ടിവരും. ഗതാഗത നിയമലംഘനത്തിനുള്ള പിഴയും വർധിക്കും. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് അൽ ഖാലിദ് അൽ സബാഹ് അംഗീകരിച്ച ശുപാർശകൾ പാർലമെന്റിന്റെ അനുമതി ലഭിക്കുന്നതോടെ പ്രാബല്യത്തിൽ വരും.

ഭാര്യയുടെ ഇഖാമയ്ക്ക് 200ഉം കുട്ടികൾക്ക് 150 ദിനാർ നൽകേണ്ടിവരും. നേരത്തെ ഇത് 100 ദിനാറായിരുന്നു. കുടുംബാംഗങ്ങളെ സന്ദർശക വീസയിൽ കൊണ്ടുവരുന്നതിന് നിലവിൽ മൂന്നു മാസത്തേക്ക് മൂന്നു ദിനാർ ആയിരുന്നു. പുതിയ നിർദേശപ്രകാരം ഒരു മാസത്തേക്ക് 30 ദിനാർ നൽകണം. മാസംതോറും 30 ദിനാർ ഫീസ് ഈടാക്കി സന്ദർശക വീസ പരമാവധി മൂന്നു മാസംവരെ ദീർഘിപ്പിക്കാം. സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും ജോലി ചെയ്യുന്നവർക്ക് ഒരു വർഷത്തേക്ക് ഇഖാമ പുതുക്കുന്നതിനുള്ള നിരക്കിൽ 100 ശതമാനം വർധനയാണ് ശുപാർശയിലുള്ളത്.

Loading...

ഗതാഗത നിയമലംഘനത്തിന് പരിഷ്‌കരിച്ച പിഴ നിരക്ക് പ്രകാരം റെഡ് സിഗ്‌നൽ മറികടക്കുന്നവർ ഇരട്ടി തുകയായ 100 ദിനാർ നൽകണം. അമതി വേഗത്തിന് വേഗത്തിൻറെ തോതനുസരിച്ച് ഇരട്ടി തുക ഈടാക്കും. നിലവിൽ 10 മുതൽ 15 ദിനാർവരെ പിഴ ഈടാക്കിയിരുന്ന നിയമലംഘനങ്ങൾക്ക് 20 മുതൽ 30 ദിനാർ വരെ നൽകേണ്ടിവരും. 30 ദിനാർ പിഴചുമത്തിയിരുന്ന സ്ഥാനത്ത് 60 ദിനാറും നൽകണമെന്നാണ് ശുപാർശ.