നഴ്സിങ് തട്ടിപ്പ്: പ്രധാന പ്രതി സി.ബി.ഐ കസ്റ്റഡിയില്‍

സ്വന്തം ലേഖകന്‍

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസിലെ പ്രധാന പ്രതി സി.ബി.ഐക്ക് മുമ്പില്‍ ഹാജരായി. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് എല്‍. അഡോല്‍ഫ് സി.ബി.ഐക്ക് മുന്നില്‍ പിടികൊടുത്തത്. ഇയാള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. പ്രതിയുടേത് ഗുരുതര കുറ്റകൃത്യമായതിനാല്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ അട്ടിമറിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ബി. കലാം പാഷ ഇയാള്‍ക്ക് ജാമ്യം നിഷേഷിച്ചത്. കൂടാതെ കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്ന സി.ബി.ഐയുടെ വാദവും കോടതി അംഗീകരിച്ചു.

Loading...

സി.ബി.ഐ കോടതിയില്‍ ഹാജരാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 100 കോടി രൂപയുടെ തട്ടിപ്പ് ഇവര്‍ ഇതുവരെ നടത്തിയിട്ടുണ്ടെന്നാണ്. ഒന്നാം പ്രതിയായ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് രണ്ടാം പ്രതിയായ റിക്രൂട്ട്‌മെന്റ് ഏജന്‍സി അല്‍ സറാഫ റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസുമായി ഗൂഢാലോചന നടത്തിയതായി സി.ബി.ഐ. നേരെത്ത ആരോപിച്ചിരുന്നു. സി.ബി.ഐ ഹാജരാകാനായി ഉതുപ്പു വര്‍ഗീസിന് നോട്ടീസ് അയച്ചതായാണ് അറിയുന്നത്. അദ്ദേഹം ഇപ്പോള്‍ കുവൈറ്റില്‍ ഉള്ളതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിസ ഒന്നിന് 19500 രൂപ മാത്രം ഈടാക്കേണ്ട സ്ഥാനത്ത് 19.5 ലക്ഷം മുതല്‍ 25 ലക്ഷം രൂപവരെ ഇവര്‍ തന്ത്രപരമായി നഴ്സുമാരോട് പിടിച്ചുവാങ്ങിയിരുന്നു എന്നാണ് ആരോപണം