‘ഹാര്‍ട്ട്‌ ഓഫ്‌ മര്‍ഡറര്‍’ അമേരിക്കയില്‍ പ്രദര്‍ശനമാരംഭിച്ചു

പി.പി ചെറിയാന്‍

ന്യുയോര്‍ക്ക്‌: യുവാവായ ഒരു കൊലയാളിയുടെ മനപരിവര്‍ത്തനത്തിന്‍െറ ഹൃദയ സ്‌പര്‍ശിയായ കഥ പറയുന്ന ‘ഹാര്‍ട്ട്‌ ഓഫ്‌ എ മര്‍ഡറര്‍ എന്ന ഡോക്യുമെന്ററിയുടെ അമേരിക്കയിലെ ആദ്യ പ്രദര്‍ശനം മാര്‍ച്ച്‌ 29 ന്‌ ന്യുയോര്‍ക്ക്‌ ഷീന്‍ആര്‍ട്ട്‌ സെന്ററില്‍ ആരംഭിച്ചു. റയ്‌ലൊ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ ഇന്റഗ്രല്‍ ഡവലപ്പ്‌മെന്റ്‌ കോര്‍പറേഷനാണ്‌ പ്രദര്‍ശനത്തിന്‍െറ ചുമതല.

Loading...

maria 3

മദ്ധ്യപ്രദേശ്‌ ഇന്‍ഡോര്‍ റോമന്‍ കാത്തലിക്‌ ഡയോസിസില്‍ പ്രേക്ഷിത പ്രവര്‍ത്തനം നടത്തിയിരുന്ന എറണാകുളം ജില്ലയില്‍ നിന്നുളള സിസ്‌റ്റര്‍ റാണി മറിയായുടെ ശരീരത്തില്‍ 50ല്‍പരം കുത്തുകള്‍ ഏല്‍പിച്ചു ക്രൂരമായി കൊല ചെയ്‌ത സമന്തര്‍ സിങ്‌ എന്ന കൊലയാളിക്ക്‌ ലഭിച്ച അത്ഭുതകരമായ ജയില്‍ വിമോചനം, സിസ്‌റ്റര്‍ റാണി മറിയായുടെ കുടുംബാംഗങ്ങള്‍ നല്‍കിയ ക്ഷമാപണം, സ്വന്തക്കാരില്‍ നിന്നും സമൂഹത്തില്‍ നിന്നും സ്വന്തം ഭാര്യയില്‍ നിന്നും അകലേണ്ടി വന്ന സാഹചര്യം ഇതിനെക്കുറിച്ചെല്ലാം ഹൃദയ സ്‌പര്‍ശിയായി ചിത്രീകരിച്ചിട്ടുളള ഒരു മണിക്കൂര്‍ നീണ്ട ഹാര്‍ട്ട്‌ ഓഫ്‌ എ മര്‍ഡറര്‍ എന്ന ഡോക്യുമെന്ററി നിരവധി അന്തര്‍ദേശീയ അവാര്‍ഡുകള്‍ കരസ്‌ഥമാക്കിയിട്ടുണ്ട്‌.rani1

മദ്ധ്യപ്രദേശ്‌, കേരളം എന്നീ സ്‌ഥലങ്ങളില്‍ ചിത്രീകരിച്ചുളള ഈ ഹൃസ്വ ചിത്രത്തിന്‍െറ നിര്‍മ്മിതാവ്‌ റോമില്‍ ജനിച്ചു വളര്‍ന്ന കാതറിന്‍ മെക്കില്‍വ്‌ റെയാണ്‌.1995 ഫെബ്രുവരിയിലാണ്‌ സിസ്‌റ്റര്‍ റാണി മറിയ വധിക്കപ്പെട്ട മധ്യപ്രദേശിലെ ഇന്‍ഡോറിനു സമീപമുളള ഗ്രാമപ്രദേശങ്ങളിലെ ചൂക്ഷണവിധേയരായ പാവങ്ങളുടെ ഉന്നമനത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചിരുന്ന ഫ്രാന്‍സിസ്‌ക്കന്‍ ക്ലോറിസ്‌റ്റ്‌ അംഗമായ സിസ്‌റ്റര്‍ റാണി മറിയ നച്ചന്‍ ബോര്‍ ഹില്ലില്‍ നിന്നും ഇഡോറിലേക്കു ബസ്സില്‍ യാത്രചെയ്യുമ്പോള്‍ ബസ്സില്‍ നിന്നും പിടിച്ചിറക്കിയാണ്‌ ക്രൂരമായി കൊലപ്പെടുത്തിയത്‌. ഈ കേസില്‍ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട യുവാവായ സമാന്തര്‍ സിങ്ങിനെ സ്വന്തം സഹോദരനായി അംഗീകരിക്കാന്‍ വിധിക്കപ്പെട്ട സിസ്‌റ്ററുടെ സഹോദരിയും കന്യാസ്‌ത്രീയുമായ സിസ്‌റ്റര്‍ സെല്‍മിയും സ്വന്തം മകനായി സ്വീകരിക്കുവാന്‍ സിസ്‌റ്ററുടെ മാതാപിതാക്കളും സന്നദ്ധരായപ്പോള്‍ മദ്ധ്യപ്രദേശ്‌ ഗവണ്‍മെന്റ്‌ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി. പ്രതിക്ക്‌ മാപ്പ്‌ നല്‍കി വിട്ടയ്ക്കണമെന്ന ഇവരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച്‌ 2007 ല്‍ പ്രതിയെ സ്വതന്ത്രരായി വിട്ടയയ്ക്കുകയായിരുന്നു. ജയില്‍ വിമോചിതനായ പ്രതി കേരളത്തില്‍ എത്തി സിസ്‌റ്ററുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതും. മദ്ധ്യ പ്രദേശില്‍ തിരിച്ചെത്തി പുതിയൊരു ജീവിതം നയിക്കുന്നതുമാണ്‌ ഡോക്യുമെന്റിയുടെ ഇതിവൃത്തം.

കൂടുതല്‍ വിവരങ്ങള്‍ ന്ദന്ദന്ദ.മനുന്റത്സന്ധഗ്നക്ഷ ന്റ ണ്ഡന്റത്സന്രുത്സ എന്ന വെബ്‌ സൈറ്റില്‍ നിന്നും ലഭ്യമാണ്‌.