കെ.പി.എ.സി ലളിതയുടെ അര നൂറ്റാണ്ടിന്റെ അഭിനയ ജീവിതം, ലളിതം 50 മെഗാ ഷോ, ലോക പ്രസിദ്ധരായ മലയാളി വനിതകളേ, ആദരിക്കുന്നു

പാലക്കാട്: മലയാളിയുടെ സ്വന്തം താരമായ കെ.പി.എ.സി. ലളിതയുടെ അന്‍പത് വര്‍ഷത്തെ അഭിനയ ജീവിതം ആദരിക്കപ്പെടുന്നു.‘ലളിതം 50’ എന്ന പേരില്‍ മെഗാ ഷോ ഒരുക്കിയാണ് ആദരം. ഡിസംബര്‍ 27ന് പാലക്കാടാണ് ലളിതം 50.സംവിധായകന്‍ എം. പത്മകുമാറാണ് മെഗാഷോയുടെ ഡയറക്ടര്‍. ചടങ്ങില്‍ സിനിമാ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രഗത്ഭര്‍ പങ്കെടുക്കും.ഏകതാ പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റ്, അഭിരാമി അസോസിയേറ്റ്സ്, പന്താരാ ലിയോ എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗവ. വിക്ടോറിയ കോളേജ് മൈതാനത്ത് വൈകിട്ട് 4.30 മണിക്കാണ്‌ പരിപാടികൾ. സിനിമാ സീരിയൽ രംഗത്തേ നടന്മാരും, നടിമാരും പ്രമുഖരും പങ്കെടുക്കും.

വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച കോഴിക്കോട് തിരുവണ്ണൂർ സ്വദേശിനിയും അന്താരാഷ്ട്ര ബാങ്കിങ് സ്ഥാപനമായ ക്രെഡിറ്റ് സൂയിസിന്റെ .ഡയറക്ടറുമായ ജ്യോതി മേനോനെയും ചടങ്ങിൽ ആദരിക്കും. എഷ്യൻ രാജ്യങ്ങളിലെ മികച്ച മനുഷ്യവിഭവശേഷി വിഭാഗം മേധാവികൾക്ക് ഏർപ്പെടുത്തിയ ‘ എഷ്യ എച്ച്.ആർ.ഡി ’ പുരസ്കാരത്തിന് മലയാളി യാണ്‌ ജ്യോതി മേനോൻ

Loading...