ഇന്ത്യന്‍ ഗവേഷക ലാവണ്യയുടെ മരണം: ദുരൂഹതകള്‍ തുടരുന്നു

വാഷിങ്ടണ്‍: ആന്ധ്രയില്‍ നിന്നുള്ള ഗവേഷണ വിദ്യാര്‍ഥിനി ലാവണ്യ അംബൂരി (27) യുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ തുടരുന്നു. ആലബാമ എ ആന്‍ഡ് എം യൂണിവേഴ്സിറ്റി കാമ്പസില്‍ ഏപ്രില്‍ ഒന്നിനായിരുന്നു ലാവണ്യയെ മരിച്ചതായി കണ്ടെത്തിയത്. വെസ്റ്റ് വെര്‍ജീനിയ യൂണിവേഴ്സിറ്റിയില്‍ നിന്നു ബിരുദാനന്തരബിരുദം കരസ്ഥമാക്കിയിട്ടുള്ള ലാവണ്യ വാട്ടര്‍ മെലണ്‍ (തണ്ണിമത്തന്‍) നെക്കുറിച്ച് ഗവേഷണം നടത്തുന്നതിനായാണ് ആലബാമ യൂണിവേഴ്സിറ്റിയില്‍ എത്തിയത്. അവിടെ പി.എച്.ഡി മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനി ആയിരുന്നു.

യൂണിവേഴ്സിറ്റി അഗ്രിക്കള്‍ച്ചറല്‍ റിസേര്‍ച്ച് ഫെസിലിറ്റിക്കു സമീപമുള്ള കുളത്തില്‍ മൃതദേഹം കണ്ടെത്തി. എന്നാല്‍ മരണത്തില്‍ സംശയകരമായ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും മാഡിസണ്‍ കൗണ്ടി ഷെറീഫ് അറിയിച്ചു. ലാവണ്യ മരിച്ചു കിടന്നിരുന്നതിനു സമീപം വെളിച്ചമോ നിരീക്ഷണ ക്യാമറകളോ ഉണ്ടായിരുന്നില്ല. കഴുത്തിലും കൈയ്യിലും ചില പാടുകള്‍ ഉണ്ടായിരുന്നതായി ലാവണ്യയുടെ സഹോദരി പറഞ്ഞു. എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമെ മരണകാരണം വ്യക്തമാക്കാന്‍ കഴിയൂ എന്നാണ് പോലീസ് പറയുന്നത്.

Loading...

Lavanya 3

മരിച്ചു കിടന്ന കുളക്കരയിലേക്ക് പോകേണ്ട യാതൊരു ആവശ്യവും ലാവണ്യക്കില്ലായിരുന്നെന്നും എന്നിട്ടും അവിടെ എങ്ങിനെ എത്തിപ്പെട്ടു എന്നതാണ് മരണത്തെ ദുരൂഹമാക്കുന്നതെന്നും ലാവണ്യയുടെ സുഹൃത്തു പറഞ്ഞു.

ഒരുമാസം മുമ്പാണ് സാന്‍ഫ്രാന്‍സിസ്കോ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ ഡെന്റല്‍ സ്കൂള്‍ വിദ്യാര്‍ഥിനി രണ്‍ബീര്‍ കൗര്‍ (37) അല്‍ബനിയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതുപോലെ മറ്റ് പല സംഭവങ്ങളും അമേരിക്കയില്‍ നടക്കുന്നു. ഉന്നതവിദ്യാഭ്യാസം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പല മരണങ്ങളും അമേരിക്കയില്‍ ആജ്ഞാതമായി തുടരുകയാണ്.