പോണ്ടിച്ചേരി സർക്കാർ മദ്യം വാങ്ങാൻ ആധാർ കാർഡ് നിർബന്ധമാക്കി: മാഹിയിൽ നിന്ന് മ​ദ്യം ഇ​നി സ്വ​ദേ​ശി​ക​ള്‍​ക്കു മാ​ത്രം

മാഹി: മദ്യം വാങ്ങാൻ പോണ്ടിച്ചേരി സർക്കാർ ആധാർ കാർഡ് നിർബന്ധമാക്കിയതോടെ മറ്റിടങ്ങളിലുള്ളവർക്ക് ഇനി മാഹിയിൽ നിന്ന് മദ്യം കിട്ടില്ല.  ആയതിനാൽ ​മാ​ഹിയിൽ നിന്ന് കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് ഇ​നി മ​ദ്യം വാ​ങ്ങു​വാ​ന്‍ സാ​ധി​ക്കി​ല്ല. മ​യ്യ​ഴി വി​ലാ​സ​മു​ള്ള ആ​ധാ​ര്‍ കാ​ര്‍​ഡ് കൈ​വ​ശ​മു​ള്ള​വ​ര്‍​ക്കു മാ​ത്ര​മേ മ​ദ്യം ന​ല്‍​കു​വാ​ന്‍ പാ​ടു​ള്ളു​വെ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. മാഹി സ്വദേശികൾക്ക് മാത്രമേ മദ്യം നൽകുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്ന് പോണ്ടിച്ചേരി സർക്കാർ ഉത്തരവിറക്കി. മദ്യത്തിന് വിലകൂട്ടാനും നീക്കമുണ്ട്. പുതിയ തീരുമാനം കേരളത്തിൽ നിന്നുൾപ്പെടെ മദ്യം വാങ്ങാൻ മാഹിയിലെത്തുന്നവർക്ക് തിരിച്ചടിയാണ്.

കൊവിഡിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണമെങ്കിലും ഇത് തുടർന്നേക്കുമെന്നാണ് സൂചന. മാഹിയിൽ നിന്ന് മാഹി സ്വദേശികളല്ലാത്തവർക്ക് മദ്യം വാങ്ങാൻ ഇതോടെ പറ്റാതാവും. ദിവസം 50 ലക്ഷം രൂപയുടെ മദ്യവിൽപ്പനയാണ് മാഹിയിൽ നടക്കാറ്. കേരളത്തിൽ നിന്ന് വരുന്നവരാണ് മുഖ്യ ഉപഭോക്താക്കൾ.

Loading...

ആധാർ നിർബന്ധമാക്കിയതോടെ മറ്റിടങ്ങളിൽ നിന്നുള്ളവർക്ക് മുന്നിൽ മദ്യത്തിൻ്റെ വാതിൽ മാഹി അടച്ചു. ഇത് സാമൂഹിക അന്തരീക്ഷം മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാന്ന് മാഹി സ്വദേശികൾ. പോണ്ടിച്ചേരിക്ക് ചുറ്റും ഹോട്ട് സ്പോർട്ടുകളായതിനാലാണ് മദ്യം വാങ്ങാൻ ആധാർ നിർബന്ധമാക്കിയത്. എന്നാൽ മാഹിക്ക് സമീപം ഹോട്ട് സ്പോട്ടുകൾ ഇല്ല. മാഹിയിൽ മദ്യഷോപ്പുകൾ ഈ ആഴ്ച അവസാനത്തോടെ തുറന്നേക്കും. ഒൻപത് ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള പ്രദേശമാണ് മാഹി.