പതിനാറാമത്തെ വയസില്‍ ഭാര്യയെ പോലെ ജീവിച്ചു; മുന്‍കാമുകന്മാരെ കുറിച്ച് നടി കങ്കണ

16മത്തെ വയസ്സില്‍ അഭിനയമോഹവുമായി സിനിമയില്‍ അഭിനയിക്കുവാന്‍ എത്തിയ കങ്കണ റാണവത് പിന്നീട് സിനിമയിലെ നായികയായി വളര്‍ന്നു. സിനിമയില്‍ മികച്ച നടിയായി തുടരുമ്പോള്‍ തന്നെ പലരുമായും പ്രണയത്തിലുമായി കങ്കണ. ആ പ്രണയങ്ങളിലെല്ലാം തന്നെ മുന്‍ കാമുകന്‍മാര്‍ ഉപയോഗിക്കുകയായിരുന്നുവെന്നാണ് നടി പറയുന്നത്. മോഡലിങ്ങിനായി പതിനാറാമത്തെ വയസിലാണ് കങ്കണ ഡല്‍ഹിയിലെത്തുന്നത്. പിന്നീട് മുംബൈയിലെത്തി. സിനിമയില്‍ അഭിനയിക്കാനുള്ള മോഹത്തിന് പിന്നാലെ നടന്ന് ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തില്‍ നായികയായി കങ്കണ പ്രത്യക്ഷപ്പെട്ടു.

അത് പ്രശസ്തി നേടി കൊടുത്തെങ്കിലും സിനിമയില്‍ ഉറച്ച് നില്‍ക്കാനുള്ള അവസരമായി മാറിയില്ല. ഇതിനിടയിലാണ് നടന്‍ ആദിത്യ പഞ്ചോളി കങ്കണയുടെ ജീവിതത്തിലേക്ക് എത്തുന്നത്. ആദിത്യയുടെ കൂടെ പല വേദികളും നടി എത്തിയതോടെ പലതരത്തില്‍ ഗോസിപ്പുകള്‍ വന്നു. അധികം വൈകാതെ ആദിത്യയ്ക്കെതിരെ ഗുരുതര ആരോപണം കങ്കണ ഉന്നയിച്ചു. അദ്ദേഹം ശാരീരികമായും മാനസികമായും തന്നെ ഉപദ്രവിച്ചെന്ന് അടക്കം പരാതികളായി.

Loading...

എന്നാല്‍ ദമ്പതിമാരെ പോലെയാണ് തങ്ങള്‍ ജീവിച്ചതെന്നും കങ്കണ തന്നെ ചതിച്ചതാണെന്ന വാദവുമായി ആദിത്യയും രംഗത്ത് വന്നു. മുപ്പത് ലക്ഷത്തോളം കങ്കണ തന്നില്‍ നിന്നും പറ്റിച്ചെടുത്തെന്നും ആദിത്യ ആരോപിച്ചു. നടന് പിന്തുണയുമായി അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ സെറീന വഹാബുമെത്തി. നാല് വര്‍ഷത്തോളം അദ്ദേഹത്തിന്റെ പീഡനം സഹിച്ച് നിന്നതെന്തിനാണെന്നാണ് കങ്കണയോട് സെറീന ചോദിച്ചത്. ഇതിന് ശേഷമാണ് കങ്കണ നടന്‍ അധ്യയന്‍ സുമനുമായി ഇഷ്ടത്തിലാവുന്നത്.

വളരെ കുറച്ച് സമയം കൊണ്ട് ഇഷ്ടത്തിലായ ഇരുവരും ഒരു വര്‍ഷത്തിനുള്ളില്‍ വേര്‍പിരിഞ്ഞു. എന്നാല്‍ കങ്കണ തന്നെ ലഹരിയ്ക്ക് അടിമയാക്കിയെന്നും അതിലൂടെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും വെളിപ്പെടുത്തി അധ്യയന്‍ രംഗത്ത് വന്നത് വലിയ വര്‍ത്തയായി. മാത്രമല്ല ദുര്‍മന്ത്രവാദത്തിന് തന്നെ അവര്‍ ഇരയാക്കാന്‍ ശ്രമിച്ചതായിട്ടും അധ്യയന്‍ ആരോപിച്ചിരുന്നു. ഇതെല്ലാം അവസാനിച്ചതിന് ശേഷമാണ് നടന്‍ ഹൃത്വിക് റോഷന്‍ കൂടി നടിയുടെ ജീവിതത്തിലേക്ക് എത്തുന്നത്.

ഹൃത്വികിന്റെ വീട്ടില്‍ നടന്ന ബെര്‍ത്ത് ഡേ പാര്‍ട്ടിയ്ക്ക് വന്നത് മുതല്‍ ഇരുവരും അടുപ്പത്തിലായി. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വന്നതോടെ അതും ഗോസിപ്പുകള്‍ക്ക് കാരണമായി. എന്നാല്‍ ആഷിഖി 3 യില്‍ നിന്നും പുറത്താക്കപ്പെട്ടതോടെ കങ്കണ ഹൃത്വികിനെതിരെയും ആരോപണവുമായി വന്നു. മുന്‍ കാമുകന്മാരെല്ലാം തന്നെ ഉപയോഗിച്ച് പ്രശസ്തരാകാന്‍ നോക്കുകയാണെന്ന് കങ്കണ ആരോപിച്ചപ്പോള്‍ അങ്ങനൊരു അടുപ്പം കങ്കണയുമായി തനിക്കില്ലെന്ന് ഹൃത്വികും മറുപടി പറഞ്ഞു.

എന്നാല്‍ കങ്കണയ്ക്ക് ഹൃത്വിക് അയച്ച മെസേജുകളും സ്വകാര്യ ചിത്രങ്ങളും നടിയുടെ സഹോദരി പുറത്ത് വിട്ടു. ഇത് വ്യാജമാണെന്ന് പറഞ്ഞ് ഹൃത്വിക് കേസ് കൊടുത്തു. പിന്നാലെ നടന് പിന്തുണയുമായി അധ്യയനും രംഗത്ത് വന്നു. അങ്ങനെ നിരവധി നടന്മാരടക്കം വിവാദമായ പ്രണയമാണ് കങ്കണയുടെ ജീവിതത്തില്‍ ഉണ്ടായത്.