ടോക്യോ ഒളിമ്പിക്‌സ്‌; ഇടിക്കൂട്ടില്‍ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

ബോക്സിങ്ങില്‍ മെഡല്‍ നേടി ഇന്ത്യ.ഇന്ത്യക്കായി വനിതാ ബോക്സര്‍ ലവ്ലിന ബോര്‍ഗൊഹെയ്നാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് ലവ്ലിന ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിച്ചത്. നിര്‍ണായകമായ സെമി ഫൈനലില്‍ ലോക ഒന്നാം നമ്ബര്‍ താരമായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോട് തോല്‍വി വഴങ്ങിയതോടെ ലവ്ലിന വെങ്കല മെഡല്‍ ഉറപ്പിക്കുകയായിരുന്നു. സ്കോര്‍: 5-0 ആദ്യമായി ഒളിമ്ബിക്സില്‍ പങ്കെടുക്കുന്ന ലവ്ലിനയ്ക്കെതിരേ, പരിചയ സമ്ബത്തിന്റെ കരുത്തിലാണ് തുര്‍ക്കി താരം വിജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ലവ്ലിനയ്ക്ക് ആധിപത്യം പുലര്‍ത്താനായില്ല. വിജയിച്ചിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് വേണ്ടി ബോക്സിങ്ങില്‍ ഒളിമ്ബിക്സില്‍ ഫൈനല്‍ കളിക്കുന്ന ആദ്യ താരം എന്ന നേട്ടം സ്വന്തമാക്കാന്‍ താരത്തിന് കഴിയുമായിരുന്നു. ലോക ചാമ്ബ്യന്‍ഷിപ്പില്‍ രണ്ടുവട്ടം വെങ്കലം നേടിയിട്ടുള്ള ലവ്ലിന ബോര്‍ഗോഹെയ്ന്‍ അസം സ്വദേശിനിയാണ്. അസമില്‍നിന്ന് ഒളിമ്ബിക്സിന് യോഗ്യത നേടുന്ന ആദ്യ വനിതയാണിവര്‍.

Loading...