മദ്രസയില്‍ പഠനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം. മദ്രസയില്‍ പഠനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കടയ്ക്കല്‍ കുമ്മിള്‍ മങ്കാട് ദറുല്‍ നജാദില്‍ സലാഹുദീനാണ് പോലീസ് പിടിയിലായത്. പെണ്‍കുട്ടി പഠിക്കുവാന്‍ മദ്രസയില്‍ എത്തിയപ്പോഴായിരുന്നു പീഡനം. തുടര്‍ന്ന് സ്‌കൂളില്‍ എത്തിയപ്പോള്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധ്യാപകര്‍ അന്വേഷിച്ചപ്പോഴായിരുന്നു പീഡന വിവരം പുറത്ത് വന്നത്.

തുടര്‍ന്ന് അധ്യാപകര്‍ വീട്ടില്‍ അറിയിക്കുകയും പിന്നീട് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. പോലീസ് കേസ് എടുത്തതോടെ പ്രതി ഒളിവില്‍പോയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Loading...