ബ്രിസ്‌ബെയിനില്‍ പ്രലോഭനത്തില്‍ വഴങ്ങി കണ്‍ട്രോള്‍ പോയി മലയാളി ഡ്രൈവറെ പീഡനക്കേസില്‍ കുറ്റവിമുക്തനാക്കി

ബ്രിസ്ബൈനിൽ 16കാരിയായ യാത്രക്കാരിയെ കാറിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്തു എന്ന ആരോപണത്തിൽ മലയാളി ഊബർ ഡ്രൈവർ അനിൽ ഇലവത്തുങ്കൽ തോമസ് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി. പെൺകുട്ടിയുടെ പ്രലോഭനത്തിനു വഴങ്ങിയാണ് ലൈംഗികപ്രവൃത്തിക്കളിലേർപ്പെട്ടതെന്ന അനിൽ തോമസിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് ജൂറിയുടെ വിധി.മൂന്നു ദിവസം നീണ്ട വിചാരണയ്ക്കൊടുവിലാണ് ബ്രിസ്ബൈൻ ജില്ലാ കോടതി 39കാരനായ അനിൽ തോമസിനെ കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയത്. 12 അംഗ ജൂറി ഐകകണ്ഠേനയാണ് ഈ തീരുമാനത്തിലേക്കെത്തിയത്.

ലൈംഗിക പീഡനത്തിന് അഞ്ചു കേസുകളും, ബലാത്സംഗത്തിന് രണ്ടു കേസുകളും, ബലാത്സംഗ ശ്രമത്തിന് ഒരു കേസുമാണ് അനിൽ തോമസിന്റെ പേരിൽ ചുമത്തിയിരുന്നത്. ഈ എല്ലാ കേസുകളിലും അനിൽ തോമസിനെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്.2017 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബ്രിസ്ബൈനിലെ മാൻലി വെസ്റ്റിൽ വച്ച് കാറിനുള്ളിൽ വച്ച് ഊബർ ഡ്രൈവർ തന്നെ ബലാത്സംഗം ചെയ്തുവെന്ന് 16കാരി പരാതി നൽകുകയായിരുന്നു.

Loading...

എന്നാൽ, പെൺകുട്ടിയാണ് ലൈംഗിക ബന്ധത്തിന് തന്നെ പ്രലോഭിപ്പിച്ചതെന്നും, തടയാൻ ശ്രമിച്ചെങ്കിലും തന്റെ മനോനിയന്ത്രണം നഷ്ടമാകുകയായിരുന്നുവെന്നുമായിരുന്നു അനിൽ തോമസിന്റെ വാദം.പെൺകുട്ടിയുമായി ലൈംഗിക ചേഷ്ടകളിലേർപ്പട്ടെങ്കിലും, പരസ്പരമുള്ള ലൈംഗിക ബന്ധമുണ്ടായിട്ടില്ലെന്നും അനിൽ തോമസ് വാദിച്ചു.