വലതുകൈ വച്ചുകെട്ടിയത് മാംസം തുന്നിച്ചേര്‍ക്കാതെ, ആ അബദ്ധം കൊണ്ട് ഞാന്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കി; മാളവിക അയ്യര്‍

ചില കഥകള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിന് ഒരു ഇന്‍സ്പിറേഷന്‍ തോന്നാറുണ്ട്. മുന്നോട്ട് നടക്കു എന്ന് നമ്മോടു ഉറക്കെ വിളിച്ചു പറയുന്ന കഥകള്‍, അവയില്‍ ഒന്ന് തന്നെയാണ് മാളവിക അയ്യരുടേതു, നമ്മളൊക്കെ ജീവിതത്തില്‍ എത്ര ചെറുതാണെന്ന് തോന്നിപ്പോകുന്ന മാളവികയുടെ ജീവിത കഥ ഓരോരുത്തരും കേള്‍ക്കേണ്ട ഒന്ന് തന്നെയാണ്. എല്ലാ കഴിവുകളും ഉണ്ടായിട്ടും തന്നിലേക്ക് തന്നെ തിരിഞ്ഞു നടക്കുന്നവര്‍ ഇതൊന്ന് കേള്‍ക്കണം. ചില കഥകള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിന് ഒരു ഇന്‍സ്പിറേഷന്‍ തോന്നാറുണ്ട്. മുന്നോട്ട് നടക്കു എന്ന് നമ്മോടു ഉറക്കെ വിളിച്ചു പറയുന്ന കഥകള്‍, അവയില്‍ ഒന്ന് തന്നെയാണ് മാളവിക അയ്യരുടേതു, നമ്മളൊക്കെ ജീവിതത്തില്‍ എത്ര ചെറുതാണെന്ന് തോന്നിപ്പോകുന്ന മാളവികയുടെ ജീവിത കഥ ഓരോരുത്തരും കേള്‍ക്കേണ്ട ഒന്ന് തന്നെയാണ്. എല്ലാ കഴിവുകളും ഉണ്ടായിട്ടും തന്നിലേക്ക് തന്നെ തിരിഞ്ഞു നടക്കുന്നവര്‍ ഇതൊന്ന് കേള്‍ക്കണം.

തമിഴ്നാട് കുംഭകോണം സ്വദേശിനിയായ മാളവിക പഠിച്ചതും വളര്‍ന്നതുമെല്ലാം രാജസ്ഥാനിലെ ബിക്കാനീരിലാണ്. അവിടെ മാളവികയുടെ അച്ഛന്‍ വാട്ടര്‍ വര്‍ക്കസ് ഡിപ്പാര്‍ട്‌മെന്റില്‍ എന്‍ജിനിയര്‍ ആയിരുന്നു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ഗ്രനേഡ് സ്ഫോടനത്തില്‍ മാളവികക്ക് രണ്ട് കൈകളും നഷ്ടമായി, ഒപ്പം കാലുകള്‍ക്ക് പാരാലിസിസ് ബാധിച്ചു. ശരീരത്തില്‍ അസംഖ്യം പൊട്ടലുകള്‍ ഉണ്ടായിരുന്നു. പതിനെട്ടു മാസങ്ങളോളം ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. ഒടുവില്‍ ചെറുതായി നടക്കാന്‍ തുടങ്ങി, പ്രോസ്‌തെറ്റിക് കൈകള്‍ വച്ചു പിടിപ്പിച്ചു. തന്‍റെ ജീവൻ രക്ഷിക്കാനുള്ള തിരക്കിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്കു പറ്റിയ അബദ്ധവും അവള്‍ക്ക് വേദനയായിരുന്നു നല്‍കിയത്. എന്നാല്‍ പിന്നീട് അത് അത്ഭുത വിരലായി മാറിയതിന്‍റെ അനുഭവവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുകയായിരുന്നു മാളവിക. ‘ബോംബ് വീണ് എന്റെ കൈകൾക്ക് ഗുരുതരമായി പരുക്കേറ്റിപ്പോള്‍ എന്‍റെ ജീവന്‍ രക്ഷിക്കാനുള്ള തിരക്കില്‍ വലിയ സമ്മര്‍ദത്തിലായിരുന്നു ഡോക്ടര്‍മാര്‍. അങ്ങനെയാണ് വലതുകൈയ്ക്ക് നടത്തിയ ശസ്ത്രക്രിയയിൽ അബദ്ധം പറ്റുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം മാംസം തുന്നിച്ചേർക്കാതെയാണ് അവർ വലതുകൈ വച്ചുകെട്ടിയത്.

Loading...

വേദനകൊണ്ട് പുളഞ്ഞ ഞാൻ മരണം നേരിൽ കണ്ട നിമിഷങ്ങളായിരുന്നു അത്. എന്നാൽ അദ്ഭുതം എന്നു പറയാം, വലതുകൈയിൽ വച്ചുകെട്ടിയ സ്റ്റമ്പിനൊപ്പം ഒരു അസ്ഥിയും ഉണ്ടായിരുന്നു. ഡോക്ടർമാർക്കു സംഭവിച്ച ആ അബദ്ധം കൊണ്ടാണ് ഞാന്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയത്. എനിക്കുള്ള ഈ ഒരു വിരൽ ഉപയോഗിച്ചാണ് പിഎച്ച്ഡി പ്രബന്ധം മുഴുവൻ ടൈപ്പ് ചെയ്തത്’ – മാളവിക കുറിച്ചു. ‘അസ്ഥിവിരൽ’ എന്ന് അതിനെ സ്നേഹത്തോടെ വിളിക്കാനാണ് എനിക്കിപ്പോൾ ഇഷ്ടം എന്നും മാളവിക പറയുന്നു. മാളവികയുടെ ട്വീറ്റ് വൈറലാവുകയും ചെയ്തു.

അറ്റുപോയ കൈപ്പത്തിക്കുമേല്‍ റബ്ബര്‍ബാന്‍ഡുകൊണ്ട് പേനവച്ചുകെട്ടിയാണ് മാളവിക അക്ഷരങ്ങളെ മെരുക്കിയെടുത്തത് . പത്താം ക്ലാസ് പരീക്ഷ പ്രൈവറ്റായാണെഴുതിയത്. അഞ്ഞൂറില്‍ 483 മാര്‍ക്ക് നേടിയ അവള്‍ക്കായിരുന്നു ആ ബാച്ചില്‍ ഒന്നാം റാങ്ക്വി ജയത്തിന്‍റെ പടവുകള്‍ ഒന്നൊന്നായി അവള്‍ ചവിട്ടിക്കയറി. ഉപരിപഠനത്തി നായി ദില്ലിയിലെത്തിയ മാളവിക സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍നിന്ന് എക്കണോമിക്സില്‍ ബിരുദധാരി യായി. തുടര്‍ന്ന് ഡെല്‍ഹി സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍ നിന്ന് ബിരുദാനന്തര ബിരുദവും മദ്രാസ് സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കില്‍ നിന്ന് എം ഫിലും നേടി. 2012ലെ എറ്റവും മികച്ച എം ഫില്‍ തിസിസി നുള്ള പ്രത്യേക പുരസ്കാരവും അവള്‍ക്കായിരുന്നു. Attitude of undergraduate students towards differently-abled individuals എന്ന വിഷയത്തില്‍ പി എച്ച് ഡി നേടിയ മാളവിക അങ്ങനെ ഡോ. മാളവിക അയ്യര്‍ ആയി