ലേഡി സൂപ്പര്‍ സ്റ്റാറിന് അറിയാത്തതായി വല്ലതും ഉണ്ടോ?, അഭിനയവും,പാട്ടും,ഡാന്‍സും,ഇപ്പോഴിതാ വീണയും

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ മലയാള സിനിമയുടെ ഒരു സ്വകാര്യ അഹങ്കാരം തന്നെയാണ്. അഭിനയവും പാട്ടും ഡാന്‍സും ഇപ്പോഴിതാ വീണ വായനയും. ലോക്ക്ഡൗണ്‍ കാലത്ത് ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോ മഞ്ജു വാര്യര്‍ പങ്ക് വെച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ അത് വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ വീണ വായനയും മഞ്ജു ഫേസ്ബുക്കിലൂടെ പങ്കു വെച്ചിരിക്കുകയാണ്.

ലോക്ക്ഡൗണ്‍ കാലം ഒരു തരത്തില്‍ ഏറ്റവും ഗുണം ചെയ്യുന്നത് നമ്മുടെ കലാകാരന്‍മാര്‍ക്കാണ്. സ്വയം പരിശീലനത്തിന് ഒരുപാട് സമയം ഇവര്‍ക്ക് ലഭിക്കാറുണ്ടിപ്പോള്‍. കൊവിഡ് കാലത്ത് നമ്മള്‍ ഒരുപാട് കേട്ട പാട്ടുകളില്‍ ഒന്നാണ് ബെല്ലാ ചാവോ.ഈ പാട്ടാണ് മഞ്ജു തന്റെ വീണയില്‍ വായിച്ചത്.

Loading...

മണി ഹീസ്റ്റ് വെബ് സീരിസിലെ ഈ വീണ്ടും വന്നപ്പോഴാണ് ലോകം ഇതിനെ ഇത്തവണ ശ്രദ്ധിച്ചത്. കാലങ്ങള്‍ക്ക് മുന്നേ ലോകം ഏറ്റുപാടിയ അതിജീവനത്തിന്റെ ഗാനമാണ് ബെല്ലാ ചാവോ. മരണമില്ലാത്ത പാട്ടാണ് ബെല്ലാ ചാവോ. അതുകൊണ്ടാണ് കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് പാട്ട് ഇത്രയും പ്രശസ്തമായത്. കൊവിഡ് കാലത്ത് ഒറ്റു ഇറ്റലിക്കാരന്‍ വീടിന്റെ ബാല്‍ക്കണിയില്‍ ഇരുന്ന് വീണ്ടും ഈ പാട്ട് പാടിയപ്പോഴാണ് നമ്മളെല്ലാം ഇത് ഏറ്റെടുത്തത്. ഏതായാലും മഞ്ജുവിന്റെ വീണ വായന എല്ലാ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്. മഞ്ജുവിന് അറിയാത്തതായി എന്തെങ്കിലും ഉണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇതോടെ ലേഡി സൂപ്പര്‍സ്റ്റാര്‍ സംഗീതത്തിലും സ്റ്റാര്‍ ആയിരിക്കുകയാണ്.