ഷാര്‍ജയില്‍ ഫാക്ടറി അഗ്നിക്കിരയായി

ഷാര്‍ജ: ഷാര്‍ജയില്‍ ഫാക്ടറിക്ക് തീപിടിച്ച് വന്‍ നാശനഷ്ടം. അല്‍ സജ്ജാ ഇന്‍ഡസ്ട്രീയല്‍ പാര്‍ക്കിലുള്ള ഒരു ഫാക്ടറിയാണ് അഗ്നിക്കിരയായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ എന്തു ഫാക്ടറിയാണെന്നോ, എന്താണ് തീപിടിക്കാന്‍ കാരണമെന്നോ അറിയില്ല.  ഫാക്ടറിക്കു ചുറ്റുപാടുമുള്ള മറ്റു സ്ഥാപനങ്ങളിലെ ആളുകളെ ഒഴിപ്പിക്കുകയും റോഡുകള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് എട്ടരയോടെയാണ് തീപിടിത്തം ഉണ്ടായതെന്ന് ഡയറക്ടര്‍ ജെനറല്‍ ഓഫ് ഷാര്‍ജ സിവില്‍ ഡിഫെന്‍സ് ബ്രിഗേഡിയര്‍ അബ്ദുള്ള അല്‍ സുവൈദി അറിയിച്ചു.