ആണ്‍സുഹൃത്തിനൊപ്പം രാത്രിയിൽ കറങ്ങാനിറങ്ങി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ; കൈയ്യോടെ പിടികൂടി പോലീസ്

കോഴിക്കോട് : ആണ്‍സുഹൃത്തിന്റെ കൂടെ രാത്രിയിൽ കറങ്ങാനിറങ്ങി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും മൂന്ന് യുവാക്കളെയും ചേവായൂര്‍ പോലീസ് പിടികൂടി. പറമ്പില്‍ സ്വദേശി പാലത്തുപൊയിലില്‍ അബൂബക്കര്‍ നായിഫ് (18), മുഖദാര്‍ ബോറാ വളപ്പില്‍ അഫ്‌സല്‍ (19), കുളങ്ങരപ്പീടിക മന്നന്ത്രവില്‍പാടം മുഹമ്മദ് ഫാസില്‍ (18) എന്നിവരെയാണ് ചേവായൂര്‍ എസ്.ഐ. നിമിന്‍ കെ. ദിവാകരനും സംഘവും പിടികൂടിയത്.

രാത്രിയിൽ പെണ്‍കുട്ടി ആണ്‍സുഹൃത്തിനെ ഫോണ്‍ വിളിച്ച് വരുത്തുകയായിരുന്നു. ശേഷം സുഹൃത്തിനൊപ്പം എത്തിയ യുവാവിന്റെ കൂടെ ഇറങ്ങിപ്പോവുകയായിരുന്നു. തിങ്കളാഴ്ച പെണ്‍കുട്ടിയുടെ സഹോദരന്റെ പരാതിയില്‍ ചേവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഇതോടെ പെൺകുട്ടിയും സുഹൃത്തുക്കളും പന്തീരാങ്കാവ്, കാപ്പാട് ബീച്ച് എന്നിവിടങ്ങളില്‍ കറങ്ങുകയായിരുന്നുവെന്ന് കണ്ടെത്തി.

Loading...

ഇതോടെ മൊബൈൽ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ തിങ്കളാഴ്ച വൈകീട്ടോടെ നാലുപേരെയും പൂളക്കടവിനടുത്തുവെച്ച് പോലീസ് പിടികൂടി. പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. യുവാക്കളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ബുധനാഴ്ച പെണ്‍കുട്ടിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.