അംഗവൈകല്യമുള്ള മകനെ കാട്ടിലുപേക്ഷിച്ച് മാതാവിന്റെ പ്രേമസല്ലാപക്കൂത്ത്

ഫിലഡെല്‍ഫിയ: ഇങ്ങനെയും ഒരമ്മ. പരസഹായമില്ലാതെ സഞ്ചരിക്കാന്‍ കഴിവില്ലാത്ത തന്റെ അംഗവൈകല്യമുള്ള മകനെ കാട്ടിലുപേക്ഷിച്ച് മാതാവ് കാമുകനുമായി പ്രേമസല്ലാപത്തിനു പോയി. പെന്‍സില്‍വേനിയക്കാരിയായ നിയാ പാര്‍ലെര്‍ (41) ആണ് തന്റെ 21-കാരനായ മകനെ കാട്ടില്‍ തനിച്ചാക്കി കാമുകനൊപ്പം ആനന്ദിക്കാനായി മേരിലാന്‍ഡിലേക്ക് കടന്നുപോയത്.

nasty mom2

Loading...

മകന്റെ കൈയ്യില്‍ ഒരു ബൈബിളും പുതപ്പും മാത്രം നല്‍കിയാണ് ഇവര്‍ പോയത്. ഒരു വഴിപോക്കന്റെ ശ്രദ്ധയില്‍ പെട്ട ഈ യുവാവിനെ പോലീസ് സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചു. ആഹാരവും വെള്ളവും ഇല്ലാതെ നനഞ്ഞു കുതിര്‍ന്ന നിലയില്‍ ആണ് യുവാവിനെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.

തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ മാതാവ് മേരിലാന്‍ഡില്‍ കാമുകനൊപ്പം ഉണ്ടെന്ന് കണ്ടെത്തുകയും അവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഇവര്‍ കാമുകനെ കെട്ടിപ്പിടിച്ചിരുന്നുള്ള ഫോട്ടോ ‘ഐം സൊ ഹാപ്പി’ എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതാണ് ഇവരെ കണ്ടെത്താന്‍ സഹായിച്ചതെന്ന് പോലീസ് പറഞ്ഞു.

കൂടാതെ കുട്ടിയുടെ മറ്റു ബന്ധുക്കളും ഇവരെ തെരയുന്നുണ്ടായിരുന്നു. ഇവരുടെ ഫോട്ടോയുടെ അടിയില്‍ തിരികെ വിളിക്കാനും, നീ എങ്ങനെ ഇത്ര ഹാപ്പി ആയിട്ടിരിക്കുന്നുവെന്നുമുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ കുട്ടി ബന്ധുക്കളുടെ പരിചരണത്തില്‍ കഴിയുന്നു.

ഒരു മാതാവും ഇത്ര ക്രൂരത മക്കളോട് കാട്ടരുതെന്ന് പോലീസ് ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു.