കെ സുരേന്ദ്രന്‍ ജയിലില്‍ കിടക്കാനും ശോഭ സുരേന്ദ്രന്‍ പിഴ അടക്കാനും കാരണം അയ്യപ്പ കോപമാണെന്ന് മുകേഷ്

ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ജയിലില്‍ കിടക്കാനും ശോഭ സുരേന്ദ്രന്‍ പിഴ അടക്കാനും കാരണം അയ്യപ്പ കോപമാണെന്ന മുകേഷ് നിയമസഭയില്‍ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ശബരിമലയില്‍ ദുരുദ്ദേശത്തോടെ തമ്പടിച്ച ശബരിമല കര്‍മ്മ സമിതി നേതാവിനെ കാട്ടുപന്നി കുത്താനോടിച്ചത് അയ്യപ്പന്റെ ശക്തി കൊണ്ടാണെന്നും മുകേഷ് പറഞ്ഞു.

അയ്യപ്പന്റെ ശക്തിയില്‍ വിശ്വാസമുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം ഉണ്ടെന്ന് തറപ്പിച്ചു പറഞ്ഞു. അതിന് കാരണമുണ്ടെന്നും പറഞ്ഞു. ശബരിമല കര്‍മ്മ സമിതി നേതാവിനെ പന്നി കുത്താന്‍ ഓടിച്ചത് അയ്യപ്പ കോപം കാരണമാണ്.

Loading...

ശ്രീധരന്‍ പിള്ളയ്ക്ക് രാവിലെയും രാത്രിയും നിലപാട് മാറ്റി മാറ്റി പറയേണ്ട ഗതികേട് വന്നത് അയ്യപ്പ കോപം കൊണ്ടുതന്നെ. ബിജെപിയുടെ പ്രധാന നേതാവ് പതിനാല് ദിവസം ജയിലില്‍ കിടക്കേണ്ടി വന്നതും അയ്യപ്പകോപം കൊണ്ടാണ്. ബിജെപിയുടെ വനിതാ നേതാവിനെ കൊണ്ട് അയ്യപ്പന്‍ 25,000 രൂപ കോടതിയില്‍ പിഴ അടപ്പിച്ചതും അയ്യപ്പനാണ്. ഇതൊക്കെ അയ്യപ്പന്റെ ശക്തിതന്നെയാണ് സര്‍’. മുകേഷ് ചൂണ്ടിക്കാട്ടി.

ആര്‍എസ്എസുകാരും ബിജെപിക്കാരുമാണ് ശബരിമലയില്‍ പോകുന്നത് എന്നാണ് എല്ലാവരുടെയും തെറ്റിദ്ധാരണ. ഇത്തരം ധാരണകള്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം മാറിക്കോളും എന്നാണ് തെരഞ്ഞെുപ്പില്‍ എല്‍ഡിഎഫിന് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് മുകേഷ് നല്‍കിയത്.