ബ്രിട്ടണില്‍ മുസ്ലീമുകള്‍ വോട്ട് ചെയ്യരുത്

ലണ്ടന്‍: ബ്രിട്ടണില്‍ കടന്നുവരുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇസ്ലാം മതസ്ഥര്‍ വോട്ട് ചെയ്യരുതെന്ന് പോസ്റ്ററുകള്‍. മനുഷ്യന്റെ സ്വാതന്ത്ര്യം അള്ളായുടെ നിയമങ്ങള്‍ക്ക് ഭംഗം വരുത്തുന്നു എന്നും ഇസ്ലാം മാത്രമാണ് യു.കെയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്നുമാണ് ഈ പോസ്റ്ററുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവകാശപ്പെടുന്നത്. ആളുകളെ വോട്ടു ചെയ്യുന്നതില്‍ നിന്ന് വിലക്കുന്നത് ജനാധിപത്യനിഷേധമാണെന്ന് ഇതിനെതിരെ ചിലര്‍ അഭിപ്രായപ്പെടുന്നു. യു.കെയുടെ മൊത്തം ജനസംഖ്യയില്‍ 5 ശതമാനം (28 ലക്ഷം) മുസ്ലീമുകള്‍ ആണ്. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള അടുത്ത ഇലക്ഷന്‍ മെയ് 7നാണ് നടക്കുക.