ദില്ലിയിലെ ഒരു കോസ്‌മെറ്റിക് കമ്പനിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്ന നവ്‌രീത് ജോസന്‍ ബിക്കിനി ബോഡി ബില്‍ഡിംഗ് എന്ന ഇനത്തില്‍ ലോകത്തെ ഏറ്റവും ശ്രദ്ധേിക്കപ്പെടുന്ന താരമാണ്. കരുത്ത്, ദൃഢത, പേശീബലം, ഇതാണ് നവ്‌രീത് ജോസന്‍, സ്ത്രീ ശരീരത്തെക്കുറിച്ച് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പൊതു ധാരണകള്‍ ഇവള്‍ക്കുമുന്നില്‍ വഴിമാറും.

Navreet-Josan-1

Loading...

ബിക്കിനി ബോഡി ബില്‍ഡിംഗ് എന്ന ഇനത്തില്‍ ലോകത്തെ ഏറ്റവും ശ്രദ്ധേിക്കപ്പെടുന്ന താരമായി ഈ 30 കാരി മാറിക്കഴിഞ്ഞു. ഉരുക്കു പോലുള്ള ഉടലുമായി എന്‍.പിസി ന്യൂയോര്‍ക്ക് ഗ്രാന്റ് പിക്‌സില്‍ ബിക്കിനി നൊവൈസ് വിഭാഗത്തില്‍ അവര്‍ ഒന്നാം സ്ഥാനം നേടി. എന്‍.പി.സി ഈസ്‌റ്റേണ്‍ യു.എസ്.എ ചാമ്പ്യന്‍ഷിപ്പില്‍ അതേ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി. എന്‍.പി.സി ഫോര്‍ട്ട് ലോഡര്‍ഡെയില്‍ കപ്പില്‍ രണ്ടാം സ്ഥാനം നേടി. ബിക്കിനി ഓപണില്‍ അതേ വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടി.

Navreet-Josan-31

തികച്ചും സ്‌ത്രൈണമായ മേക്കപ്പ് എന്ന കലയെയും ആണത്തത്തിന് ഊന്നലുള്ള ബിക്കിനി ബോഡി ബില്‍ഡിംഗിനെയും മനോഹരമായി സമന്വയിപ്പിക്കുകയാണ് ഈ യുവതി.

navareet-josan-2

2014 മുതലാണ് നവ്‌രീത് ബോഡി ബില്‍ഡിംഗിലേക്ക് വന്നത്. സഹോദരി പ്രവര്‍ത്തിക്കുന്ന ജിമ്മില്‍ എത്തിയ ഒരു യുവതിയാണ് ഈ ഇനത്തെ കുറിച്ച് പറഞ്ഞത്. കൗതുകം തോന്നി അതിനെ കുറിച്ച് അന്വേഷിച്ചു. അതാണ് തന്റെ വഴിയെന്ന് പൊടുന്നനെ തിരിച്ചറിഞ്ഞു. പിന്നീടുള്ള കാലം അതിനായി ശ്രമങ്ങള്‍ നടത്തി.

nav

ജിമ്മില്‍ പതിവുകാരിയായി. ഭക്ഷണവും അതിനനുസരിച്ച് മാറ്റി. ദിവസം ആറു നേരം ഭക്ഷണം കഴിക്കും. പ്രോട്ടീനും കാര്‍ബോ ഹൈഡ്രേറ്റ്‌സ്, സ്വീറ്റ് പൊട്ടാറ്റോ, ബ്രൗണ്‍ റൈസ്, ഓട്ട്‌സ് എന്നിവ അടങ്ങിയ ഭക്ഷണം. ഒപ്പം ധാരാളം പച്ചക്കറികളും.

Navreet-Josan-3231