സാന്‍ഡിഹുക്ക് സ്കൂള്‍ കൊലപാതകിയുടെ വീട് ഇടിച്ചു നിരത്തി

ന്യൂട്ടണ്‍ (കണക്ടിക്കട്ട്): സാന്‍ഡിഹുക്ക് സ്കൂളില്‍ കൂട്ട കൊലപാതകം നടത്തിയ നരാധമന്റെ വീട് ഇടിച്ചുനിരത്തി. ലോകമനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഇരുപത്തിയേഴുപേരെ കൊന്നൊടുക്കിയ ആഡം ലാന്‍സ താമസിച്ചിരുന്ന വീട് അവിടെ കാണുന്നത് അവരുടെ മനസ്സില്‍ ആ ദുരന്തസംഭവത്തിന്റെ വേദനാജനകമായ ഓര്‍മ്മകള്‍ ഉളവാക്കുന്നതിനാല്‍ അത് പൊളിച്ചുമാറ്റണമെന്നുള്ള തദ്ദേശവാസികളുടെ ആവശ്യത്തെ മാനിച്ചാണ് ന്യൂട്ടണ്‍ ടൗണ്‍ഷിപ്പ് അധികൃതര്‍ വീട് ഇടിച്ചു നിരത്തിയത്.

newton1

Loading...

2012 ഡിസംബര്‍ 14-നായിരുന്നു ആഡം ലാന്‍സ സാന്‍ഡിഹുക്ക് എലിമെന്ററി സ്കൂളില്‍ തന്റെ സംഹാരതാണ്ഡവം ആടിയത്. അന്ന് 20 പിഞ്ചുകുട്ടികളും പ്രായപൂര്‍ത്തിയായ 6 പേരും ഇയാളുടെ തോക്കിനിരയായി. കൂടാതെ ആ വെടിവെയ്പ്പിനു മുമ്പ് ഇയാളുടെ 54 കാരിയായ മാതാവിനെയും വകവരുത്തിയിരുന്നു.

newton3 newton4

 

 

 

 

 

 

 

20-കാരനായ ആഡം ലാന്‍സയും മാതാവ് നാന്‍സി ലാന്‍സയും 2 ഏക്കര്‍ സ്ഥലത്തെ 3100 ചതുരശ്ര അടി വിസ്ത്രീര്‍ണ്ണമുള്ള ഈ വീട്ടിലാണ് താമസിച്ചിരുന്നതു്‌. സംഭവദിനം മുതല്‍ വീട് ആളൊഴിഞ്ഞു കിടക്കുകയായിരുന്നു. 2014-ല്‍ വായ്പ കുടിശ്ശികയിലായ 523,000 ഡോളര്‍ വിലയുള്ള വീട് ബാങ്ക് പിടിച്ചെടുത്ത് ന്യൂട്ടണ്‍ ടൗണ്‍ഷിപ്പിനു ദാനം നല്‍കി. തുടര്‍ന്നാണ് ജനങ്ങളുടെ ആവശ്യത്തെ മാനിച്ച് വീടും സ്ഥലവും ഇടിച്ചു നിരത്താനുള്ള തീരുമാനം ടൗണ്‍ഷിപ്പ് കൈക്കൊണ്ടത്.

തിങ്കളാഴ്ച മുതലാണ് വീട് ഇടിച്ചു നിരത്താന്‍ തുടങ്ങിയത്. വീടും അതിലെ സകല ഉപകരണങ്ങളും തീയിട്ടു നശിപ്പിക്കാനും സ്ഥലത്ത് മരങ്ങള്‍ വച്ചുപിടിപ്പിക്കാനുമാണ് ടൗണ്‍ഷിപ്പിന്റെ പ്ലാന്‍. 36 യോഗനന്‍ഡ സ്ട്രീറ്റിലുള്ള ഈ സ്ഥലം ഇനിമുതല്‍ വിജനമായിരിക്കുമെന്ന് ടൗണ്‍ഷിപ്പ് അധികൃതര്‍ അറിയിച്ചു.

newton6