രാജിവയ്ക്കാന്‍ മടിയില്ല: കെ.ബാബു

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയുമെങ്കില്‍ രാജി വെക്കാന്‍ മടിക്കില്ലെന്ന് എക്‌സൈസ്, തുറമുഖ വകുപ്പ് മന്ത്രി കെ.ബാബു. സാങ്കേതികത്വം പറയാന്‍ ഇഷ്ടപ്പെടുന്ന ആളല്ല താന്‍. മാണിക്കും തനിക്കും രണ്ട് നീതിയാണെന്ന ആരോപണത്തോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. നിയമമുണ്ടെങ്കില്‍ വിജിലന്‍സ് അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കട്ടെയെന്നും കെ.ബാബു പറഞ്ഞു. ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതിനായുള്ള തുക കുറച്ചു നല്‍കുന്നതിനായി മന്ത്രി ബാബുവിന് 10 കോടി രൂപ നല്‍കിയെന്ന ബിജു രമേശിന്റെ മൊഴി പുറത്തായതാണ് കെ.ബാബുവിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ലൈസന്‍സ് പുതുക്കാനുള്ള ഫീസ് 30 ലക്ഷത്തില്‍ നിന്ന് 23 ലക്ഷം രൂപയാക്കി കുറച്ചത് കോഴ വാങ്ങിയതിന് ശേഷമാണെന്നും ബിജു രമേശിന്റെ മൊഴിയിലുണ്ട്.