അശ്ലീലചിത്രങ്ങള്‍ ഇന്റെര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചതിനെത്തുടന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ രണ്ടുപേര്‍ പിടിയില്‍

ഭുവനേശ്വര്‍: പ്രണയം നടിച്ചു പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം അത്‌ ഇന്റര്‍നെറ്റ്‌ വഴി പ്രചരിപ്പിക്കുകയ്ം തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ രണ്ടുപേര്‍ ഒഡീഷയിലെ കുട്ടാക്ക്‌ ജില്ലയില്‍ അറസ്റ്റിലായി. തന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതറിഞ്ഞ 15–കാരിയായ പെണ്‍കുട്ടി കഴിഞ്ഞ ബുധനാഴ്‌ച രാത്രി ആത്മഹത്യ ചെയ്‌തിരുന്നു. ഇതെ തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ പിതാവ്‌ നല്‍കിയ പരാതിയിന്‍മേല്‍ അന്വേഷണം നടത്തിയ പോലീസ്‌ ഉദ്യോഗസ്ഥരാണ്‌ പെണ്‍കുട്ടിയുടെ കാമുകനേയും സുഹൃത്തിനേയും അറസ്റ്റ്‌ ചെയ്‌തത്‌.

പ്രധാന പ്രതി പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയാണ്‌. ഇയാള്‍ പെണ്‍കുട്ടി വീടിന്റെ പിന്നില്‍ നിന്നു കുളിക്കുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ശാരീരിക ബന്ധത്തിനു സമ്മതിക്കുന്നില്ലെങ്കില്‍ ഇവ മറ്റുള്ളവരെ കാണിക്കുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു. ചതി മനസിലാക്കിയ പെണ്‍കുട്ടി വിവരം വീട്ടുകാരോട്‌ പറഞ്ഞു. ഗ്രാമത്തലവന്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഇടപെടുകയും പെണ്‍കുട്ടിയെ പ്രധാന പ്രതി വിവാഹം കഴിക്കണമെന്ന്‌ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ ഇയാള്‍ വിവാഹത്തിന്‌ തയാറല്ലെന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുവാന്‍ തന്നെ മറ്റു മൂന്ന്‌ ആളുകള്‍ കൂടി സഹായിച്ചതായി യുവാവ്‌ പോലീസിനോട്‌ പറഞ്ഞിട്ടുണ്ട്. കൂട്ടുപ്രതികള്‍ക്കായി പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Loading...