സരിതയുടെ പ്രശസ്തി തമിഴ്നാട്ടിലേക്കും; സരിതയെ തമിഴ് സിനിമയിലേക്ക് അഭിനയിക്കാന്‍ ക്ഷണിച്ചു

സോളര്‍ കേസ് വിവാദ നായിക സരിത എസ് നായരുടെ പ്രശസ്തി ദേശങ്ങള്‍ കടക്കുന്നു. സരിതയെ തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണിച്ചതായി റിപ്പോര്‍ട്ട്. അന്ത്യകൂദാശയിലെ അഭിനയമികവാണ് സരിതയെ തമിഴില്‍ അഭിനയിക്കാന്‍ ക്ഷണിച്ചതിന്റെ പിന്നില്‍.

വിഷുവിന്റെ പിറ്റേന്ന് ഏപ്രില്‍ 16ന് തമിഴ് സിനിമയുടെ പൂജ നടക്കും. സരിത ആദ്യമായി അഭിനയിച്ച ‘അന്ത്യ കൂദാശ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കത്ത് വിവാദത്തിനു പിന്നാലെ കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയിരുന്നു. ഇന്റര്‍നെറ്റില്‍ ഇതിനകം വൈറലായ ട്രെയിലര്‍ ദിവസേന ആയിരക്കണക്കിന് പേരാണ് കാണുന്നത്. നവാഗതനായ കിരണ്‍ അനില്‍കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍.

Loading...

അന്ത്യ കൂദാശയില്‍ നായകന്റെ അമ്മയുടെ വേഷത്തിലാണ് സരിത എത്തുന്നത്. പ്രണയ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ നിര്‍മാണവും രചനയും നിര്‍വഹിച്ചിരിക്കുന്നത് സൂരജ് സുകുമാരനാണ്. ശക്തമായ കഥാപത്രമാണ് അന്ത്യകൂദാശയിലൂടെ ലഭിച്ചിരിക്കുന്നത്. അഭിനയ രംഗത്ത് തുടരാനാണ് തീരുമാനം. ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങളൊന്നും തന്റെ അഭിനയ ജീവിതത്തെ ബാധിച്ചിട്ടില്ല. അഭിനയത്തെക്കുറിച്ച് നല്ല അഭിപ്രായമാണ് ലഭിച്ചത്. ഉടന്‍ തന്നെ സിനിമ റിലീസാകുമെന്നും സരിത പറയുന്നു.

സംവിധായകന്റെ അടക്കം സെറ്റിലെ എല്ലാപേരില്‍ നിന്നും നല്ല പിന്തുണ ലഭിച്ചുവെന്നും സരിത പറഞ്ഞു. അടുത്തു അഭിനയിക്കാന്‍ പോകുന്നത് ക്രൈം ത്രില്ലര്‍ നിറഞ്ഞ മലയാള സിനിമയാണ്. നല്ല സെന്‍സിറ്റീവായ കഥാപാത്രമാണ്. നല്ല ബ്രേക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി കൂടിയുള്ളതാണ് ചിത്രത്തിന്റെ കഥ.

പ്രമുഖ സംവിധായകന്റെതാണ് തമിഴ് സിനിമ. നായികാ പ്രധാന്യം നിറഞ്ഞതാണ്. ഈ സിനിമയിലും ശക്തമായ കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിക്കുന്നത്. ചിത്രങ്ങളുടെ പൂജ നടക്കാനിരിക്കുന്നതിനാല്‍ പേരുകള്‍ പുറത്തു പറയുന്നില്ല. രാഷ്ട്രീയ വിവാദങ്ങളില്‍ താന്‍ ഭാഗവാക്കാകുന്നില്ല. അഭിനയ രംഗത്ത് ശ്രദ്ധപതിപ്പിക്കാനാണ് തീരുമാനം. പ്രമുഖ നടീ നടന്‍മാര്‍ ചിത്രീകരണം തുടങ്ങാനിരിക്കുന്ന സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. റിലീസാകുന്ന ചിത്രത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും സരിത പറഞ്ഞു.

സിനിമ കണ്ട് വിലയിരുത്തേണ്ടത് പ്രേക്ഷകരാണ്. കേരളം മുഴുവന്‍ ചര്‍ച്ച ചെയ്ത വിവാദ നായികയുടെ സിനിമ മോശമാകില്ലെന്ന് പ്രതീക്ഷിക്കട്ടേയെന്ന ചോദിച്ചപ്പോള്‍. കാത്തിരുന്നു കാണുവെന്ന മറുപടിയാണ് നല്‍കിയത്. വിവാദങ്ങളുടെ നടുവില്‍ നിന്ന് അഭിനയ രംഗത്തേയ്ക്കുള്ള ചുവടുമാറ്റം എങ്ങനെയെന്ന് ചോദിച്ചപ്പോള്‍ ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കുന്നില്ലെന്നും വരാനിരിക്കുന്ന ചിത്രങ്ങളിലെ കഥാപാത്രം മികച്ചതാക്കുകയാണ് ലക്ഷ്യമെന്നും സരിത ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സരിതയെ തമിഴ്നാട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നത് ഒരുപറ്റം സിനിമാ പ്രവര്‍ത്തകര്‍ ആണ്.