നഴ്സുമാര്‍ വെയിലു കൊണ്ടാല്‍ കല്യാണം കഴിക്കാന്‍ ചെറുക്കനെ കിട്ടില്ല: ഗോവ മുഖ്യമന്ത്രി

പനാജി: ഗോവയില്‍ ഇനിമുതല്‍ നഴ്സുമാര്‍ വെയില്‍ കൊള്ളരുത്. നഴ്‌സുമാര്‍ വെയിലുകൊണ്ട് സമരം ചെയ്താല്‍ അവര്‍ കറുത്ത് പോകുമെന്നതിനാല്‍ അത് നല്ല കല്യാണാലോചനകളെ ബാധിക്കുമെന്ന് ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍.

സ്വകാര്യ ആംബുലന്‍സ് സര്‍വീസസിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാര്‍ തങ്ങളുടെ ആവശ്യങ്ങളുമായി മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോഴാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

Loading...

മുഖ്യമന്ത്രിയുടെ ഈ അഭിപ്രായ പ്രകടനം അനാവശ്യമായിരുന്നുവെന്നും സമരത്തിന് കാരണമായ പ്രശ്‌നം പരിഹരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടതെന്നും ന്‌സുമാരുടെ സംഘടനാ പ്രതിനിധി അനുഷ സാവന്ത് പറഞ്ഞു.