ഒമാനില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ഒമാനില്‍ ജൂലൈ 8 വെള്ളിയാഴ്ച മുതല്‍ ജൂലൈ 12 ചൊവ്വാഴ്ച വരെ ബലിപെരുന്നാള്‍ പ്രമാണിച്ച് പൊതു-സ്വകാര്യ മേഖലകള്‍ക്ക് അവധിയായിരിക്കുമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ജൂലൈ 13 ബുധനാഴ്ച മുതല്‍ ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ബലി പെരുന്നാളിനോടനുബന്ധിച്ച് യുഎഇയില്‍ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഔദ്യോഗിക അറിയിപ്പ് പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജൂലൈ എട്ട് വെള്ളിയാഴ്ച മുതല്‍ ജുലൈ 11 തിങ്കളാഴ്ച വരെയായിരിക്കും അവധി ലഭിക്കുക. ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കാണ് നാല് ദിവസത്തെ അവധി ലഭിക്കുകയെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് അറിയിച്ചു.

Loading...