ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുകയില പിടികൂടി

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 26.95 കിലോഗ്രാം വില വരുന്ന നിരോധിത പുകയില പിടികൂടി. മൂന്നു ദിവസത്തിന് ശേഷം രാജ്യത്ത് വീണ്ടും പുകയില പിടിച്ചെടുക്കുകയായിരുന്നു. യാത്രക്കാരന്റെ ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് പുകയില കണ്ടെത്തിയത്.

നിരോധിത പുകയിലയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത വസ്തുക്കളുടെ ചിത്രം കസ്റ്റംസ് വിഭാഗം പങ്കുവെച്ചിട്ടുണ്ട്. അനധികൃത വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനെ വിലക്കി അധികൃതര്‍ കർശന മുന്നറിയിപ്പുകള്‍ തുടര്‍ച്ചയായി നല്‍കുന്നുണ്ട്.

Loading...