മാണിയെ സംരക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടി നിയമവ്യവസ്ഥയെ അട്ടിമറിക്കുന്നു: കൊടിയേരി

കോട്ടയം: ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമവ്യവസ്ഥയെ അട്ടിമറിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാണിയെ അറസ്റ്റ് ചെയ്താല്‍ ആരോപണ വിധേയരായ മറ്റ് മന്ത്രിമാര്‍ക്കെതിരെയും നടപടി എടുക്കേണ്ടി വരും. ഇത് കൊണ്ടാണ് മാണിയെ ഉമ്മന്‍ചാണ്ടി സംരക്ഷിക്കുന്നതെന്നും കോട്ടയത്തു്‌ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കൊടിയേരി.

മാണി പോയാല്‍ മന്ത്രിസഭ താഴെ വീഴുമെന്ന് മുഖ്യമന്ത്രിക്കറിയാമെന്നും കോടിയേരി പറഞ്ഞു. മാണിക്കെതിരെ എല്‍.ഡി.എഫ് നടത്തുന്ന പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കുമെന്നും കോടിയേരി പറഞ്ഞു. മാണി രാജിവെക്കണമെന്ന വികാരം യു.ഡി.എഫിനുള്ളില്‍ തന്നെ ശക്തമായിട്ടും ഉമ്മന്‍ചാണ്ടി മാണിയെ സംരക്ഷിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു.

Loading...

നേരത്തെ വി.ഡി സതീശനും കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരനും മാണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടകാര്യവും കോടിയേരി ചൂണ്ടിക്കാട്ടി.