യുഡിഎഫ് വഞ്ചിച്ചു, പത്തനംതിട്ടയില്‍ വീണ്ടും മത്സരിക്കുമെന്ന് പി.സി.ജോര്‍ജ്

കോട്ടയം: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കുമെന്ന് പി
സി ജോർജ്.. ജോര്‍ജ് ആദ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും തുടര്‍ന്ന് പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു.

മത്സരിക്കാമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഈ തീരുമാനം മാറ്റിയത് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടിട്ടാണെന്നും എന്നാല്‍ യുഡിഎഫ് തന്നെ വഞ്ചിച്ചുവെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

Loading...

പത്തനംതിട്ടയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനെക്കുറിച്ച് പുനര്‍ ആലോചിക്കുകയാണെന്ന് പി.സി. ജോര്‍ജ് കോട്ടയത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.