മദ്യപിച്ചതിനെച്ചൊല്ലി തര്ക്കം; പാലക്കാട് അച്ഛന് മകനെ കൊലപ്പെടുത്തി

പാലക്കാട്: മദ്യപിച്ചതിനെച്ചൊല്ലിയുള്ള തര്ക്കത്തില് അച്ഛന് മകനെ കൊലപ്പെടുത്തി. പാലക്കാട് കല്ലടിക്കോട് പുതുക്കാട് സ്വദേശി ജിബിന് ആണ് തലയ്ക്കടിയേറ്റ് മരിച്ചത്. സംഭവത്തില് ജിബിന്‌റെ അച്ഛന് ചാക്കോച്ചനെ പൊലീസ് കസ്റ്റഡിയില് എടുത്തിട്ടുണ്ട്. ഇന്ന് പുലര്‌ച്ചെയാണ് സംഭവം ഉണ്ടായത്.

മദ്യപിച്ചതിനെച്ചൊല്ലിയുള്ള വഴക്ാണ് കൊലപാതകത്തില് കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയത്ത് മറ്റാരും വീട്ടില് ഉണ്ടായിരുന്നില്ല. ഇരുവരുടെയും ഭാര്യമാര് പിണങ്ങി താമസിക്കുകയായിരുന്നു. രണ്ട് പേരും കൂലിപ്പണിക്കാരായിരുന്നു.

Loading...