മുഖ്യമന്ത്രി ഇന്നു തിരിച്ചെത്തും ജോര്‍ജിന്റെ വിധിനിര്‍ണയം ഉടന്‍

തിരുവനന്തപുരം: വിദേശപര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു കേരളത്തില്‍ തിരിച്ചെത്തുന്നതോടെ ജോര്‍ജിന്റെ വിധിനിര്‍ണയം നടക്കും. പക്ഷെ അത് ഈ ഈസ്റ്റര്‍ വാരാന്ത്യത്തിനു ശേഷമേ ഉണ്ടാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതു്‌. അതോടൊപ്പം ചീഫ് വിപ്പ് സ്ഥാനം മന്ത്രി കെ.എം മാണി ഉള്‍പ്പെടെ യു.ഡി.എഫിലുള്ള എല്ലാ ഘടക കക്ഷികളുമായി ചര്‍ച്ച ചെയ്തതിനു ശേഷമെ ഉമ്മന്ന് ചാണ്ടി ഒരു തീരുമാനത്തില്‍ എത്തുകയുള്ളു.

ജോര്‍ജിന്റെ കാര്യത്തില്‍ ഇനി ചര്‍ച്ചയുടെ ആവശ്യമില്ലെന്ന പിടിവാശിയിലാണ് കേരള കോണ്‍ഗ്രസ്. ചീഫ് വിപ്പ് സ്ഥാനം പാര്‍ട്ടിക്ക് നല്‍കിയതാണ്. ആ സ്ഥാനത്ത് നിയമിതനായ ആളെ മാറ്റണമെന്ന പാര്‍ട്ടി ആവശ്യം അംഗീകരിച്ചേ മതിയാകൂ. യു. ഡി.എഫിലെ പാര്‍ട്ടി പ്രതിനിധി സ്ഥാനത്തുനിന്നും ജോര്‍ജിനെ മാറ്റണമെന്നാണ് അവരുടെ ആവശ്യം. എന്നാല്‍ ജോര്‍ജിനെ യു.ഡി.എഫില്‍ നിലനിര്‍ത്തണമെന്ന ആഗ്രത്തിലാണ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സിലെ പല പ്രമുഖരും എന്നറിയുന്നു. കാരണം ജോര്‍ജുകൂടി നഷ്ടപ്പെട്ടാല്‍ അംഗസംഖ്യ കുറയുമെന്നുള്ള ഭീതിയാണ് അവര്‍ക്ക്.

Loading...

എന്തായാലും ജോര്‍ജിന്റെ രണ്ടു പ്രധാന സ്ഥാനങ്ങളും നഷ്ടമാകുമെന്ന് ഉറപ്പാണ്. അതു ഇനി എന്ന് എന്നുമാത്രമാണ് കണ്ടറിയേണ്ടത്.