അക്രമരാഷ്ട്രീയത്തിലൂടെ സി.പി.ഐ(എം)നെ ഒതുക്കാമെന്ന് ആര്‍.എസ്.എസ് വ്യാമോഹിക്കെണ്ട: പിണറായി വിജയന്‍

തിരുവനന്തപുരം: അക്രമരാഷ്ട്രീയത്തിലൂടെ സി.പി.ഐ(എം)നെ ഒതുക്കാമെന്ന് ആര്‍.എസ്.എസ് വ്യാമോഹിക്കെണ്ടന്ന് പിണറായി വിജയന്‍. സി.പി.എം പ്രവര്‍ത്തകന്‍ വിനോദിന്റെ കൊലപാതകത്തില്‍ അനുശോചനമറിയിച്ചുകൊണ്ട് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇതറിയിച്ചത്.

പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റ്: കണ്ണൂർ ജില്ലയിലെ വടക്കേ പൊയിലൂരിൽ സി പി ഐ എം പ്രവർത്തകൻ വിനോദനെ ആർ എസ് എസ് കൊലപ്പെടുത്തിയതിൽ നാടാകെ പ്രതിഷേധം ഉയരേണ്ടതുണ്ട്. കൊലപാതക പരമ്പരയിലൂടെ സി പി ഐ എമ്മിനെ ഇല്ലാതാക്കിക്കളയാം എന്ന വ്യാമോഹമാണ് ആർ എസ് എസിന്. ആർ എസ് എസിൽ നിന്ന് സി പി ഐ എമ്മിലെത്തിയ സഖാവാണ് വിനോദൻ. സി പി ഐ എം പ്രവർത്തകരെ തുടർച്ചയായി കൊല്ലുമ്പോൾ മൗനം അവലംബിക്കുന്നവർ, ആർ എസ് എസിന്റെ ആയുധങ്ങൾ അവർക്ക് നേരെയും വരും എന്ന് തിരിച്ചറിയണം. സഖാവ് വിനോദന്റെ വിയോഗത്തിൽ അനുശോചിക്കുന്നതിനോപ്പം, ആർ എസ് എസ് നരമേധ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയർത്താൻ എല്ലാ വിഭാഗം ജനങ്ങളും രംഗത്തുവരണം എന്ന് അഭ്യർത്ഥിക്കുന്നു.

Loading...