ദുബായി: ഭർത്താവ് എടുത്ത ലോണിന്റെ പേരിൽ ദുബായിൽ ആലപ്പുഴക്കാരി ജയിലിലേക്ക്. കടുത്ത നരകയാതനകളുമായി കഴിയുന്നത് ആലപ്പുഴയിലെ വിജയലക്ഷ്മി എന്ന് ഇലക്ട്രോണിക്സ് എൻഞ്ചിനീയർ ആണ്‌. 265000 ദീര്‍ഹം ആണു ഇവരുടെ ഭർത്താവ് ബാങ്കിൽനിന്നും വ്യക്തികളുടെ പക്കൽനിന്നും കടംവാങ്ങിയത്. കെട്ടിട നിർമ്മാണ സാധനങ്ങളുടെ വില്പനയായിരുന്നു ഭർത്താവിനു പണി. ദുബായിയിൽ സാമ്പത്തിക ഞെരുക്കം വന്നപ്പോൾ ഭർത്താവിന്റെ കച്ചവടം പൊട്ടി. എടുത്ത ലോണും കടങ്ങളും തിരിച്ചടയ്ക്കാതെ ഭർത്താവ് മുങ്ങി. അതിനു ശേഷമാണ്‌ അറിയുന്നത് ഭർത്താവ് ലോൺ എടുത്തത് ഭാര്യ വിജയലക്ഷ്മിയുടെ പേരിലായിരുന്നുവെന്ന്. ലോൺ തിരിച്ചടയ്ക്കും എന്ന് അടുത്തകാലം വരെ ഭർത്താവ് ഉറപ്പ് നല്കിയെങ്കിലും ഇപ്പോൾ വിവാഹമോചനത്തിനായി നോട്ടീസ് അയച്ചിരിക്കുകയാണ്‌.

ഇതിനിടെ വിജയലക്ഷിയുടെ മാസം 10,000 ദിർഹം ലഭിക്കുന്ന ജോലിയും പോയി. ഭർത്താവിന്റെ കടങ്ങളും തുടർന്നുണ്ടായ കേസുകളും മൂലം ഇവരുടെ പണിയും പോവുകയായിരുന്നു. നിരവധി കേസുകളിൽ പെട്ട് ഈ മലയാളിക്ക് ഇപ്പോൾ നാട്ടിലേക്ക് പോകുവാനും സാധിക്കില്ല. 2കുട്ടികളുടെ മാതാവുകൂടിയാണ്‌. ഇതിനിടെ ജോലിപോയതോടെ ഒരു സുഹൃത്തിന്റെ കൂടെയാക്കി താമസം. ജോലി പോയശേഷം ഇവർ പലരിൽനിന്നും പണം കടം വാങ്ങിയാണ്‌ ചിലവുകൾ നടത്തുന്നതും കേസുകൾക്ക് പിന്നാലെ പോകുന്നതും. ഇനി കേസുകൾ നടത്തുവാൻ വയ്യെന്നും ഇത്ര വലിയ തുക ലോൺ അടയ്ക്കാൻ ജീവിതത്തിൽ തനിക്ക് ആകില്ലെന്നും വിജയലക്ഷ്മി പറയുന്നു. ജയിലിലേക്ക് പോകാൻ ഒരുങ്ങുകയാണിപ്പോൾ ഇവർ. എല്ലാ കേസിലും കുറ്റമേറ്റെടുത്ത് ശിക്ഷ വാങ്ങാൻ ഇവർ തീരുമാനിച്ചു കഴിഞ്ഞു.

Loading...