മലയാളിയെ പ്ലാസ്റ്റിക് തീറ്റിക്കാൻ പ്ലാസ്റ്റിക് അരിയുമായി ചൈന.

കൊച്ചി. ചൈനയിൽനിന്നും കേരളത്തിലേക്ക് പ്ലാസ്റ്റിക് അരി വൻതോതിൽ ഇറക്കുന്നതായി പരാതി വീണ്ടും ഉയരുന്നു. അരിയായാഹാരം  ലോകത്തിൽ മൂന്നുനേരവും ശീലമാക്കിയ ആളുകൾ മലയാളികൾ മാത്രമാണ്‌. അതിനേ ചൂഷണം ചെയ്യാൻ നടക്കുന്ന ശ്രമത്തിന്റെ ഭാഗം കൂടിയാണിത്.  അരി ആഹാരത്തേ സ്നേഹിക്കുന്ന മലയാളിയുടെ വയറിൽ പ്ലാസ്റ്റിക് കുത്തിനിറച്ച് മലയാളിയെ രോഗികളാക്കാൻ അരിയിറക്കുമതിക്ക്   അധികാരികളും കൂട്ടുനില്ക്കുകയാണ്‌.

എന്താണ്‌ പ്ലാസ്റ്റിക് അരി?.

Loading...

ചൈനയിലേ ഭക്ഷ്യ വസ്തു നിർമ്മാണ ഫാകടറികളിലാണ്‌ ഇത് ഉല്പാസിപ്പിക്കുന്നത്. ഉരുളക്കിഴ്ങ്ങും പശയും, മൈദയും, മധുര ഉരുളക്കിഴങ്ങും ചേർത്ത് അരിയുടെ ആകൃതിയിൽ പ്രത്യേക അച്ചിലൂടെ ഉണ്ടാക്കുന്നു. തുടർന്ന് ഇതിൽ പ്ലാസ്റ്റിക് കോട്ടിങ്ങും പോളീഷും പൂശുന്നു. യതാർഥ അരിയിൽ കൂട്ടുചേർക്കാൻ ലോകത്തിന്റെ പല ഭാഗത്തും ഇതു ഉപയോഗപ്പെടുത്തുന്നു. ഏത് കളറിൽ വേണമെങ്കിലും നല്ല രുചികരമായും ഇത് ഉല്പാദിപ്പിക്കാം. ലോകത്ത് ഏറ്റവും കൂടുതൽ ന്യൂഡിൽസ് ഉല്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതുമായ രാജ്യം കൂടിയാണ്‌ ചൈന. അതിന്റെ രുചികൂട്ടും, മിശ്രിതങ്ങളും തന്നെയാണ്‌ ഏറെ കുറെ പ്ലാസ്റ്റിക് അരിയിലും. ന്യൂഡിൽസിൽ ചേർക്കാത്ത പ്ലാസ്റ്റിക് കോട്ടിങ്ങും,  പോളീഷും അരിയിൽ ഉപയോഗിക്കുന്നു.

rice2

മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും പ്ലാസ്‌റ്റിക്‌ അരി വ്യാപകമെന്ന പരാതി ഉയരുന്നു. കഴിഞ്ഞ ദിവസം വാഴപ്പിള്ളി കരിക്കനാക്കുടി സാജിദ്‌ വാഴപ്പിള്ളിയിലെ കടയില്‍ നിന്നും വാങ്ങിയ അരിയില്‍ പ്ലാസ്‌റ്റിക്‌ അംശം ഉള്ളതായി പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന്‌ മൂവാറ്റുപുഴ, പായിപ്ര, വാഴപ്പിള്ളി, ആയവന എന്നിവിടങ്ങളില്‍ നിന്നും പ്ലാസ്‌റ്റിക്‌ കലര്‍ന്ന അരി കണ്ടെത്തിയതായി പരാതി ഉയരുന്നുണ്ട്‌.
ഈ സാഹചര്യത്തില്‍ ചില ബ്രാന്റ്‌ അരികളുടെ സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ടെന്നും പരിശോധനാ റിപ്പോര്‍ട്ട്‌ കിട്ടിയാലെ എന്ത്‌ മായമാണ്‌ അരിയില്‍ കലര്‍ന്നിട്ടുള്ളതെന്ന്‌ കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്നും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ പറയുന്നു. rice3അരിയില്‍ പ്ലാസ്‌റ്റിക്‌ കലര്‍ത്താന്‍ സാധ്യതയില്ലെന്നും മറ്റ്‌ വസ്‌തുക്കള്‍ എന്തെങ്കിലും ചേര്‍ത്തിട്ടുണ്ടൊ എന്ന്‌ പരിശോധിച്ച്‌ വരികയാണെന്നും അവര്‍ പറഞ്ഞു. നേരത്തേ റേഷന്‍ അരി വാങ്ങി കൊണ്ട്‌ പോയി റെഡ്‌ ഓക്‌സൈഡും ചേര്‍ത്ത്‌ കുത്തരിയാക്കി വില്‍ക്കുന്ന പതിവുണ്ടായിരുന്നെന്നും, ഇപ്പോള്‍ ഇത്തരം പ്രവണത കാണുന്നില്ലെന്നും ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി. നിലവില്‍ റേഷന്‍ അരിയില്‍ തവിട്‌ ചേര്‍ത്ത്‌ പോളീഷ്‌ ചെയ്‌ത് വില്‍പന നടത്തുന്നുണ്ടെന്ന പരാതിയുണ്ടെങ്കിലും ഇതൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടെ ലോക്കല്‍ അരിയിലല്ല പ്രശ്‌നമെന്നും, ബ്രാന്റ്‌ നെയ്‌മില്‍ വില്‍പന നടത്തുന്ന വലിയ കമ്പനികളുടെ അരിയിലാണ്‌ പ്ലാസ്‌റ്റിക്‌ കലര്‍ന്നിരിക്കുന്നതെന്നും ഉപഭോക്‌താക്കളും ചൂണ്ടിക്കാട്ടി. അരി തിളയ്‌ക്കുമ്പോള്‍ ഉയരുന്ന ദുര്‍ഗന്ധവും രുചി വ്യത്യാസവും പാത്രത്തിന്‌ മുകളില്‍ രൂപപ്പെടുന്ന പാടയിലെ പ്ലാസ്‌റ്റിക്‌ സാന്നിധ്യവുമാണ്‌ അരിയില്‍ പ്ലാസ്‌റ്റിക്‌ കലര്‍ന്നതായുള്ള സംശയത്തിന്‌ കാരണം. പുതിയ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാനാണ്‌ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ തീരുമാനം .