ആം ആദ്‌മി സര്‍ക്കാര്‍ ഡെല്‍ഹിയില്‍ വെള്ളക്കരം വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: ആം ആദ് മി സര്‍ക്കാര്‍ ഭരിക്കുന്ന ഡെല്‍ഹിയില്‍ വെള്ളക്കരം വര്‍ധിപ്പിച്ചു. 20,000 ലിറ്ററിന് മുകളില്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്കുള്ള പ്രതിമാസ നിരക്ക് 10 ശതമാനമായാണ് ഉയര്‍ത്തിയത്. പുതിയ നിരക്ക് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അനധികൃതമായി വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് നിരക്ക് വര്‍ധനയെന്നാണ് സര്‍ക്കാര്‍ വാദം. ഡല്‍ഹി ജല ബോര്‍ഡിന്‍െറ വരുമാന വര്‍ധനയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ ഒപ്പിട്ട ഉത്തരവില്‍ വിവരിക്കുന്നു. എന്നാല്‍ പ്രതിമാസം 20 കിലോ ലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്നത് സര്‍ക്കാര്‍ സൗജന്യമാക്കിയിട്ടുണ്ട്.

Loading...

വെള്ളക്കരം ഉയര്‍ത്തിയത് വഴി പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ നിന്നുള്ള വ്യതിചലനമാണ് എ.എ.പി സര്‍ക്കാര്‍ നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ജനങ്ങളുടെ പ്രതീക്ഷയും വിശ്വാസവും സര്‍ക്കാര്‍ തകര്‍ത്തതായും കോണ്‍ഗ്രസ് നേതാവ് അജയ് മാകന്‍ ആരോപിച്ചു.