പിഎന്‍ബി തട്ടിപ്പ്; തട്ടിയെടുത്ത പണം കൊണ്ട് വീട് പണിതു പ്രതിയുടെ മൊഴി

കോഴിക്കോട്. പിഎന്‍ബി ബാങ്കിലെ കോഴിക്കോട് കേര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്നും തട്ടിയെടുത്ത പണം കൊണ്ട് വീട് പണിതെന്ന് കേസില്‍ അറസ്റ്റിലായ പ്രതി എംപി റിജില്‍. ഭവന വായ്പയെടുത്ത 50 ലക്ഷം രൂപ ഓഹരി വിപണിയില്‍ നഷ്ടമായപ്പോള്‍ തട്ടിപ്പ് നടത്തിയതെന്നും പ്രതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ബാങ്കി പണം ഓഹരി വിപണിയില്‍ നഷ്ടപ്പെട്ടെന്നും പ്രതി പോലീസിനോട് പറഞ്ഞു.

കോര്‍പ്പറേഷന്റേത് അടക്കം 17 അക്കൗണ്ടുകളില്‍ നിന്നായി 12.68 കോടിയാണ് പ്രതി തട്ടിയത്. കഴിഞ്ഞ ദിവസം ഏരിമലയിലെ ബന്ധു വീട്ടില്‍ നിന്നുമാണ് റിജിലിനെ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. അതേസമയം കോര്‍പ്പറേഷന് നഷ്ടമായ പണം ബാങ്ക് തിരികെ നല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Loading...