കറുത്ത മേയര്‍ അധികാരമേറ്റു, വെളുത്ത പോലീസുകാര്‍ ജോലി ഉപേക്ഷിച്ചു

സ്വന്തം ലേഖകന്‍

മിസ്സൂറി സിറ്റി: കറുത്ത വംശജയായ മേയര്‍ അധികാരത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് വെളുത്ത വംശജരായ 6 പോലീസുകാര്‍ ജോലി ഉപേക്ഷിച്ചു. മിസ്സൂറിയിലെ ന്യൂമാര്‍ഡിഡ് കൗണ്ടിയിലുള്ള പര്‍മ സിറ്റിയിലാണ് സംഭവം. ടയസ് ബേര്‍ഡ് എന്ന കറുത്ത വംശജയാണ് മേയറായി അധികാരമേറ്റത്. ഇതിനെതുടര്‍ന്നാണ് പോലീസുകാര്‍ ജോലി ഉപേക്ഷിച്ചു പോയത്. ജോലി സുരക്ഷിതമല്ല എന്നുമാത്രമാണ് ജോലിവിട്ടുപോയ പോലീസുകാര്‍ അറിയിച്ചത്. ടയസ് ബേര്‍ഡാണ് ഈ സിറ്റിയിലെ ആദ്യത്തെ കറുത്തവംശജയയായ മേയര്‍.

Loading...