ഫോണിലേക്ക് അശ്ലീല അയച്ച സംഭവം; പരാതിക്കാരിയുടെ ശരീര പരിശോധന നടത്തണമെന്ന് പോലീസ്

കോഴിക്കോട്. ഫോണിലേക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചയാള്‍ക്കെതിരെ പരാതി നല്‍കിയിട്ട് കേസ് എടുക്കാതെ പോലീസ്. അതേസമയം പരാതിക്കാരിയായ പെണ്‍കുട്ടിയുടെ ശരീര പരിശോധന നടത്തണമെന്നാണ് പോലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ പക്കല്‍ നിന്നും പോലീസ് മേടിച്ച ഐ ഫോണ്‍ ഇതുവരെ തിരികെ നല്‍കുവാനും പോലീസ് തയ്യാറായിട്ടില്ല.

പെണ്‍കുട്ടിയും പിതാവും എട്ട് മാസം മുമ്പാണ് പരാതി നല്‍കിയത്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ നാടക ചലച്ചിത്ര പ്രവര്‍ത്തകന്റെ മകളാണ് പരാതിക്കാരി. ഫോണിലേക്ക് ആരോ അശ്ലീല ദൃശ്യങ്ങള്‍ അയച്ചതിന് ശരീര പരിശോധന നടത്തണമെന്ന വിചിത്ര ആവശ്യമാണ് പോലീസ് ഉന്നയിക്കുന്നത്. അതേസമയം കേസ് എടുത്തില്ലെങ്കിലും സാരമില്ല ബാങ്ക് വായ്പയെടുത്ത് വാങ്ങിയ ഫോണ്‍ തിരികെ തന്നാല്‍ മതിയെന്നാണ് പരാതിക്കാരി പറയുന്നത്.

Loading...