സംസ്ഥാനത്ത് ലൈഫ് മിഷന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍ നിലച്ചു

തിരുവനന്തപുരം. ലൈഫ് മിഷന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍ നിലച്ചു. ഈ വര്‍ഷം ഫ്രെബ്രുവരിയിലാണ് അവസാനമായി പദ്ധതിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. 2017 ല്‍ ആരംഭിച്ച പദ്ധതി പ്രകാരം 10000 വീടുകളുടെ നിര്‍മാണം മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അതേസമയം സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്ത മൂന്നരലക്ഷത്തോളം കുടുംബങ്ങള്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകളില്‍ നിന്നും വ്യക്തമാക്കുന്നത്. 2022 രണ്ടാം ഘട്ടത്തില്‍ തൊണ്ണൂറ്റി രണ്ടായിരത്തോളം കുടുംബങ്ങള്‍ക്കാണ് ലൈഫ് മിഷന്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടത്.

അനര്‍ഹരല്ലെന്ന് കണ്ടെത്തിയവര്‍ക്ക് അപ്പീല്‍ നല്‍കുവാനുള്ള തീയതിയും ഓഗസ്‌റ്റോടെ അവസാനിച്ചു. എന്നാല്‍ ഈ വര്‍ഷം ഫ്രെബ്രുവരിയിലാണ് അവസാനമായി ലൈഫ് മിഷന്‍ പുരോഗതിയെ സംബന്ധിക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ ഒന്‍പത് മാസമായി ലൈഫ് മിഷന്‍ പദ്ധതിയ്ക്ക് ഒരു അനക്കവും ഇല്ലെന്നാണ് വിവരം. തദ്ദേശ സ്വയം ഭരണവകുപ്പ് നടത്തിയ സര്‍വ്വേയില്‍ വീടോ ഭൂമിയോ ഇല്ലാത്തവര്‍ അമ്പതിനായിരത്തില്‍ അധികമാണെന്നാണ് റിപ്പോര്‍ട്ട്.

Loading...

പദ്ധതി ആരംഭിച്ച് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ പതിനായിരം വീടുകളുടെ നിര്‍മ്മാണം മാത്രമാണ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. വിവിധ സര്‍വേകളിലൂടെ സംസ്ഥാനത്ത് ലൈഫ് മിഷന്റെ പുരോഗതിക്കായി ഭൂമി ഏറ്റെടുക്കുന്നുണ്ട്. എന്നാല്‍ അര്‍ഹതപ്പെട്ടവരുടെ കൈയില്‍ പദ്ധതിയുടെ അനൂകൂല്യങ്ങള്‍ എത്തുന്നില്ല.