ക്യൂബ ഇനിമുതല്‍ ഒരു ഭീകരരാഷ്ട്രമല്ല: അമേരിക്ക

പനാമസിറ്റി: ഒബാമ ക്യൂബയെ ഭീകരരാഷ്ട്ര സ്ഥാനത്തുനിന്നും എടുത്തുകളഞ്ഞു. അരനൂറ്റാണ്ടുകാലം ക്യൂബ അമേരിക്കയുടെ കണ്ണില്‍ ലോകത്ത് ഭീകരപ്രസ്ഥാനങ്ങള്‍ക്ക് സഹായം ചെയ്തിരുന്ന രാജ്യമായി പ്രഖ്യാപിക്കപ്പെടുകയും സാമ്പത്തിക ഉപരോധത്താല്‍ ക്യൂബയെ വികസനപ്രവര്‍ത്തനങ്ങളില്‍ നിന്ന് തടയുകയും ചെയ്തിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും, ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോയും തമ്മില്‍ നടന്ന കൂടിക്കാഴ്ചകള്‍ക്കൊടുവിലാണ് ഈ തീരുമാനം.

ഒബാമയുടെ ഈ പ്രഖ്യാപനത്തോടെ ക്യൂബയ്ക്ക് ഇനിമുതല്‍ ലോകത്തില്‍ മാന്യമായ സ്ഥാനങ്ങള്‍ ലഭിക്കുകയും അന്താരാഷ്ട്രതലങ്ങളില്‍ തടഞ്ഞുവച്ചിരുന്ന അവരുടെ സമ്പത്ത് രാജ്യത്തിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ അകറ്റുവാനും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുവാനും കഴിയും.

Loading...

എന്നാല്‍ കണ്‍സര്‍‌വേറ്റീവ് റിപ്പബ്ലിക്കന്മാര്‍ക്ക് ഒബാമയുടെ ഈ നീക്കത്തോട് പരക്കെ എതിര്‍പ്പാണ്. റിപ്പബ്ലിക്കന്‍ നേതാവും ക്യൂബന്‍ വംശജനുമായ മാര്‍ക്ക് റൂബിയോ ഒബാമയുടെ ഈ പ്രഖ്യാപനത്തെ അപലപിച്ചു. ക്യൂബയ്ക്ക് ഒരു ഭീകരരാഷ്ട്രത്തിന്റെ സ്ഥാനം ആയിരിക്കും എന്നെന്നും തന്റെ മനസ്സിലെന്ന് അദ്ദേഹം പറഞ്ഞു.