Europe News NRI News

പ്രിന്‍സ് പള്ളിക്കുന്നേല്‍ (അഗസ്റ്റിന്‍) പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക്

വിയന്ന: പ്രവാസി മലയാളികളുടെ ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡിലേക്കു്‌ ഓസ്ട്രിയയില്‍ നിന്നുള്ള പ്രിന്‍സ് പള്ളിക്കുന്നേല്‍ ഐകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി 17-നു നടന്ന ഇന്റെര്‍നാഷണല്‍ വീഡിയോ കോണ്‍ഫെറന്‍‍സിലാണ് തിരഞ്ഞെടുപ്പു നടന്നതു്‌.

“Lucifer”

വ്യവസായിയും, സംഘാടകനും, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനുമായ പ്രിന്‍സ് 1990 മുതല്‍ വിയന്ന നിവാസിയാണ്. മഞ്ചേരി എന്‍.എസ്.എസ് കോളേജില്‍ നിന്നും കൊമേഴ്സില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ അദ്ദേഹം കേരളത്തില്‍ കെല്‍ട്രോണ്‍, വി.എച്.എസ്.ഇ ബാലുശ്ശേരി (കൊമേഴ്സ്‌ ലെക്‌ചറര്‍) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് വിയന്നയില്‍ അദ്ദേഹം പ്രോസി എക്‌സോട്ടിക്ക് സൂപ്പര്‍മാര്‍ക്കെറ്റ്, പ്രോസി കോസ്മെറ്റിക് വേള്‍ഡ്, പ്രോസി ഫുഡ് മാജിക് റെസ്റ്റൊറന്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ സ്ഥാപകനാണ്‍ ശ്രീ. പ്രിന്‍സ് പള്ളിക്കുന്നേല്‍.

മനുഷ്യ സ്നേഹിയായ അദ്ദേഹം തന്റെ പ്രൊസി ഗ്ലോബല്‍ ചാരിറ്റി എന്ന പ്രസ്ഥാനത്തിലൂടെ ഇന്‍ഡ്യ, ഗാന, പെറു, വിയന്ന, നേപ്പാള്‍ എന്നിവിടങ്ങളില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. വിയന്ന മലയാളി അസോസിയേഷന്റെ ഉദയം മാഗസിന്റെ ചീഫ് എഡിറ്റര്‍, വിയന്നയിലുള്ള സാംസ്കാരിക സംഘടനയായ കലയുടെ സ്ഥാപക മെംബര്‍ – പ്രസിഡന്റ്,  വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ പ്രസിഡന്റ്, പ്രോസി ഗ്ലോബല്‍ ചാരിറ്റി ചെയര്‍മാന്‍, ഡബ്ലു.എം.സി ഓസ്ട്രിയന്‍ പ്രൊവിന്‍സ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തനപാടവം തെളിയിച്ചിട്ടുള്ള വ്യക്തിയാണ് പ്രിന്‍സ്.

അദ്ദേഹത്തിന്റെ സാമൂഹിക-സാംസ്കാരിക, സന്നദ്ധ, വ്യവസായ പ്രവര്‍ത്തനങ്ങളെ മാനിച്ച് വിയന്ന ഈദൊ അസോസിയേഷന്റെ ബെസ്റ്റ് അച്ചീവ്മെന്റ് അവാര്‍ഡ്, ഇഗ്ബൊ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ബെസ്റ്റ് ബിസിനസ്മെന്‍ അവാര്‍ഡ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിറ്റ്സര്‍ലന്‍ഡ് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്, സെലെസ്റ്റ്യല്‍ കമ്മ്യൂണിറ്റിയുടെ മെറിറ്റ് അവാര്‍ഡ്,ഡബ്ല്യു.എം.സിയുടെ ബെസ്റ്റ് യൂറോപ്പ്യന്‍ എന്‍.ആര്‍.ഐ ബിസിനസ്മെന്‍ അവാര്‍ഡ്, അഷാന്തി യൂണിയന്‍ ഗാനയുടെ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി അവാര്‍ഡ്, പെറുവിലുള്ള കോര്‍പ്പോറേഷന്‍ ഓഫ് അരെക്യൂപയുടെ അവാര്‍ഡ്, യാനഹൗര അവാര്‍ഡ്, ഇഗ്ബോ യൂണിയന്‍ അവാര്‍ഡ്, ഇരൊകൊ ലൈഫ് ലോങ് അവാര്‍ഡ് (ഹംഗറി), ആഫ്രിക്ക ടിവി ഓസ്ട്രിയയുടെ ഉബുന്റു അവാര്‍ഡ്,  എസിവിയുടെ എക്സലന്‍സ് അവാര്‍ഡ്, ഓസ്ട്രിയന്‍ ബ്രോഡ് കാസ്റ്റിങ് കോര്‍പ്പൊറേഷന്റെ വീനര്‍ മുട് അവാര്‍ഡ് മുതലായ അവാര്‍ഡുകള്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ നേടിയിട്ടുണ്ട്.

പ്രിന്‍സ് പള്ളിക്കുന്നേല്‍ എന്തുകൊണ്ടും പ്രവാസി മലയാളി ഫെഡറേഷന് മുതല്‍ക്കൂട്ടാണെന്നും, അദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവുകള്‍ സംഘടനയുടെ ഭാവി വളര്‍ച്ചയ്ക്ക് ഉതകുമെന്നും പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഡയറക്ടര്‍ബോര്‍ഡ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍, ഡയറക്ടര്‍ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ബഷീര്‍ അമ്പലായി, ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, വൈസ് ചെയര്‍പേഴ്സണ്‍ ഷീല ചെറു, ഗ്ലോബല്‍ സെക്രട്ടറി ഷിബി നാരമംഗലത്ത്, ഗ്ലോബല്‍ ട്രഷറര്‍ പി.പി ചെറിയാന്‍, ഗള്‍ഫ് ജി.സി.സി കോ-ഓര്‍ഡിനേറ്റര്‍ ലത്തീഫ് തെച്ചി, മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, രക്ഷാധികാരി വര്‍ഗീസ് കുര്യന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

Related posts

ഉപരാഷ്ട്രപതി ഇന്നു കേരളത്തില്‍

subeditor

ദക്ഷിണാഫ്രിക്കയിൽ ഗാന്ധി പ്രതിമ പെയിന്റൊഴിച്ച് വികൃതമാക്കി

subeditor

സ്വയം പ്രതിരോധത്തിന് തോക്ക് തന്നെ രക്ഷ; കൊച്ചിയില്‍ തോക്ക് ലൈസന്‍സിനുള്ള അപേക്ഷയില്‍ വന്‍ വര്‍ധന

subeditor12

ഉത്തരകൊറിയയുമായി സംഘർഷത്തിന്​ സാധ്യതയുണ്ടെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്

പട്ടിയെ തല്ലി കൊല്ലുന്നത് പോലെ കൊല്ലും; തൃണമൂല്‍ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ബിജെപി സ്ഥാനാര്‍ഥി

main desk

വാവ സുരേഷിന് ലോക റെക്കോര്‍ഡ്; ഒരു ദിവസം കൊണ്ട് പിടിച്ചത് 3 രാജവെമ്പാലകളെ

subeditor5

പ്രൊഫ.കെ.വി.തോമസിനും ജോർജ് കളളിവയലിനും ഡാലസിൽ സ്വീകരണം

subeditor

ലക്ഷങ്ങളുടെ ചികിത്സയുമായി മന്ത്രിമാര്‍; അഞ്ചു ലക്ഷത്തിനടുത്ത് തുക ചിലവഴിച്ച് കടകംപള്ളി ഒന്നാമത്; മന്ത്രിമാര്‍ക്ക് ചികിത്സാ ഇനത്തില്‍ എത്ര വേണമെങ്കിലും എടുക്കാം എന്ന് മറുപടി

subeditor12

ഈദ് ദിനത്തിൽ ഐ.എസ് തടവുമാരെ കഴുത്തറത്ത് ബലിയർപ്പിച്ചു

subeditor

അതേ അവസാനം അതും സംഭവിച്ചു; ലൈംഗിക പാവയും അമ്മയാകുന്നു; തനിക്ക് ലൈംഗിക കുട്ടികളുണ്ടാകാന്‍ പോകുന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സെക്സ് റോബോട്ട് നിര്‍മ്മാതാവ്

മന്ത്രിമാര്‍ക്ക് യാത്ര ചെയ്യാന്‍ കുടുംബത്തെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു.

subeditor

ഗള്‍ഫ് രാജ്യങ്ങള്‍ തണുത്തു വിറയ്ക്കുന്നു

subeditor